ലിയോയിലെ മൂന്നാമത്തെ പാട്ട് റിലീസിനൊരുങ്ങുന്നു. അന്‍പേനും എന്ന പാട്ട് ഒക്ടോബര്‍ 11ന് റിലീസ് ചെയ്യും. വിജയ്‌ക്കൊപ്പം തൃഷയും ബാലതാരം പുയലും നില്‍ക്കുന്ന പോസ്റ്റര്‍ പുറത്ത് വിട്ടുകൊണ്ടാണ് നിര്‍മാണ കമ്പനിയായ സെവന്‍ സ്‌ക്രീന്‍സ് സ്റ്റുഡിയോ പുതിയ അപ്‌ഡേറ്റ് അറിയിച്ചത്.
ഒക്ടോബര്‍ 19നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ഫാന്‍സ് ഷോകളുടെ ടിക്കറ്റുകള്‍ മാസങ്ങള്‍ക്ക് മുമ്പ് തന്നെ വിറ്റുപോയിരുന്നു.
ഇതിനോടകം തന്നെ ഒരു അന്യഭാഷാ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും കൂടുതല്‍ ഫാന്‍സ് ഷോകള്‍ എന്ന റെക്കോഡിലേക്ക് ലിയോ എത്തികഴിഞ്ഞു. 425ഫാന്‍സ് ഷോകളാണ് റിലീസിന് ഒമ്പത് ദിവസം മുമ്പ് തന്നെ ലിയോക്കായി ചാര്‍ട്ട് ചെയ്തിരിക്കുന്നത്.
സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിക്കുന്നത്.
സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
Metals lam keela vachitu, petals ah kaila edupom 😁
Get ready to swoon, because #Anbenum is dropping soon ❤️#LeoThirdSingle is releasing Tomorrow.. #Thalapathy @actorvijay sir @Dir_Lokesh @trishtrashers @anirudhofficial @7screenstudio @Jagadishbliss @SonyMusicSouth #Leo… pic.twitter.com/DFbjzQMLud
— Seven Screen Studio (@7screenstudio) October 10, 2023
ചിത്രത്തിനായി അനിരുദ്ധ് ആണ് സംഗീതം ഒരുക്കുന്നത്. ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷന്‍ : അന്‍പറിവ് , എഡിറ്റിങ് : ഫിലോമിന്‍ രാജ്.
Content Highlight: Anbenum song from leo release date