Advertisement
Kerala News
'യതീഷ് ചന്ദ്രക്ക് ഞങ്ങൾ ഒരു അവാർഡ് കൊടുക്കും':യതീഷ് ചന്ദ്രയെ ഭീഷണിപ്പെടുത്തി എ.എൻ. രാധാകൃഷ്ണൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Dec 01, 01:57 pm
Saturday, 1st December 2018, 7:27 pm

കൊച്ചി: ശബരിമലയിലെ നിലയ്​ക്കലി​ൽ സുരക്ഷാ ചുമതലയുണ്ടായിരുന്ന എസ്​.പി യതീഷ്​ ചന്ദ്രയെ ഭീഷണിപ്പെടുത്തി ബി.ജെ.പി നേതാവ്​ എ.എൻ രാധാകൃഷ്ണൻ. നിലയ്ക്കലിൽ യതീഷ്​ചന്ദ്ര കാണിച്ച അക്രമത്തിനെതിരെ പരാതി നൽകിയിട്ടുണ്ട്.

“ഞങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അധികം വൈകാതെ യതീഷിന് അവാർഡ് ലഭിക്കും. അത് എന്താണെന്ന് പിന്നീട്​ വ്യക്തമാകും” രാധാകൃഷ്​ണൻ പറഞ്ഞു.

Also Read ‘ഹിന്ദുത്വത്തിന്റെ അടിസ്ഥാനം പോലും മോദിക്ക് അറിയില്ല”: രാഹുൽ ഗാന്ധി

ഹിന്ദു ഐക്യവേദി ​സംസ്ഥാന അധ്യക്ഷ കെ.പി ശശികലയെ അറസ്റ്റ് ചെയ്തവർക്ക് മുഖ്യമന്ത്രിയുടെ വക ക്യാഷ് അവാർഡു നൽകി. ശബരിമലയിൽ അക്രമം കാണിച്ചതിന് മുഖ്യമന്ത്രി യതീഷ് ചന്ദ്രക്ക് അവാർഡ് നൽകി. കേരളത്തിലെ ഡി.ജി.പി മുഖ്യമന്ത്രിയുടെ കളിപ്പാവയാണ്.
പിണറായിയെ കാണു​മ്പോൾ തൊഴുതുനിൽക്കുന്ന ഡി.ജി.പി കേരളത്തിന് അപമാനമാണ് വരുത്തി വെക്കുന്നതെന്നു എ.എൻ രാധാകൃഷ്​ണൻ പറഞ്ഞു.

ശബരിമയിൽ നിന്നും പൊലീസിനെ താഴെ എത്തിക്കണം. ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രനെതിരെയുള്ള കേസുകൾ പിൻവലിച്ചില്ലെങ്കിൽ വലിയ അപകടമാണ് വരാൻ പോകുന്നത്.

Also Read “ഒടിയനിലെ എല്ലാ ഗാനങ്ങളും അതിമനോഹരം”: പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മോഹൻലാൽ – വീഡിയോ

സംസ്ഥാനത്തിന്റെ ക്രമസമാധാനാം തകരാറിലായാൽ ഉത്തരവാദിത്തം മുഖ്യമന്ത്രി ഏറ്റെടുക്കേണ്ടി വരും. ശബരിമല വിഷയത്തില്‍ ബി.ജെ.പി സമരം ശക്തമാക്കും. എ. എൻ. രാധാകൃഷ്ണൻ പറഞ്ഞു.