ഇന്ത്യ – ദക്ഷിണാഫ്രിക്ക മൂന്നാം മത്സരത്തിന് പിന്നാലെ ഇന്ത്യന്‍ ഉപനായകന്‍ ഹര്‍ദിക് പാണ്ഡ്യയ്‌ക്കെതിരെ ട്രോളുമായി മുന്‍ ഇന്ത്യന്‍ താരം അമിത് മിശ്ര. കഴിഞ്ഞ മത്സരത്തില്‍ താരം പലപ്പോഴും ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടതാണെന്നായിരുന്നു മിശ്ര പറയുന്നത്.
ഹര്‍ദിക്കിന്റെ ഇന്നിംഗ്‌സിനെ എഞ്ചിന്‍ തകരാറിലായ വിമാനത്തോട് ഉപമിച്ചായിരുന്നു മിശ്രയുടെ ട്രോള്‍. ട്വിറ്ററില്‍ പങ്കുവെച്ച പോസ്റ്റ് നിമിഷങ്ങള്‍ക്കകം വൈറലാവുകയായിരുന്നു.
‘ഹര്‍ദിക് പാണ്ഡ്യ വളരെയധികം ഭാഗ്യവാനാണ്. എഞ്ചിന്‍ തകരാറിലായ, വേഗം കുറഞ്ഞ, ഇന്ധനമില്ലാത്ത ഒരു വിമാനത്തെ കൊടുങ്കാറ്റിലൂടെയാണ് അദ്ദേഹം ഓടിച്ചത്. എന്നിരുന്നാലും സേഫായി ലാന്‍ഡ് ചെയ്യിക്കാന്‍ അദ്ദേഹത്തിനായി,’ മിശ്ര ട്വീറ്റ് ചെയ്തു.
Hardik Pandya is so lucky today that he can fly a low on fuel plane, with a faulty engine, in a thunderstorm and yet can land it safely to the destination. #IndvsRSA pic.twitter.com/leuUDMI8GM
— Amit Mishra (@MishiAmit) June 14, 2022
മത്സരത്തില്‍ 21 പന്തില്‍ നിന്നും 31 റണ്‍സാണ് താരം സ്വന്തമാക്കിയത്. പ്രോട്ടീസ് താരങ്ങളുടെ ഭാഗത്ത് നിന്നും ഫീല്‍ഡിംഗിലടക്കം വന്ന മിസ്റ്റേക്കുകളായിരുന്നു ഹര്‍ദിക്കിന് തുണയായത്.
15ാം ഓവറിലെ മൂന്നാം പന്തിലാണ് പാണ്ഡ്യ ആദ്യമായി രക്ഷപ്പെട്ടത്. ഇടംകൈയ്യന്‍ റിസ്റ്റ് സ്പിന്നര്‍ തബ്രായിസ് ഷംസിയുടെ പന്ത് തെറ്റായി ജഡ്ജ് ചെയ്ത പണ്ഡ്യ മില്ലറിന് ക്യാച്ച് നല്‍കുകയായിരുന്നു.
എന്നാല്‍ മില്ലറിന് ക്യാച്ചെടുക്കാന്‍ പറ്റാതെ വന്നതോടെയാണ് പാണ്ഡ്യ രക്ഷപ്പെട്ടത്. അപ്പോള്‍ കേവലം ഒരു റണ്‍ മാത്രമായിരുന്നു ഹര്‍ദിക്കിന്റെ സമ്പാദ്യം.
ഹാര്‍ദിക്കിന് അനായാസം വിക്കറ്റ് നഷ്ടപ്പെടാന്‍ സാധ്യതയുള്ള മറ്റ് രണ്ട് സന്ദര്‍ഭങ്ങളും മത്സരത്തിലുണ്ടായിരുന്നു. ഇതെല്ലാം ഉള്‍പ്പെടുത്തിയായിരുന്നു ഹര്‍ദിക്കിന്റെ ‘വിമാനയാത്രയെ’ കുറിച്ച് മിശ്ര ട്വീറ്റ് ചെയ്തത്.
21 പന്തില്‍ നിന്നും 147.62 സ്‌ട്രൈക്ക് റേറ്റില്‍ 31 റണ്‍സാണ് താരം നേടിയത്. നാല് ബൗണ്ടറിയായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നത്.
ഈ പരമ്പരയ്ക്ക ശേഷം നടക്കുന്ന അയര്‍ലാന്‍ഡ് പര്യത്തില്‍ ഇന്ത്യയെ നയിക്കുന്നത് ഹര്‍ദിക്കാണ്. ഗുജറാത്ത് ടൈറ്റന്‍സിനെ കിരീടമണിയച്ചതോടെയാണ് ഈ നേട്ടം താരത്തെ തേടിയെത്തിയത്.
Content highlight: Amit Mishra trolls Hardik Pandya