ഓരോ സീനും മികച്ചതാക്കുന്ന കാര്യത്തില്‍ എത്ര ഹാര്‍ഡ് വര്‍ക്ക് ചെയ്യാനും തയ്യാറാകുന്നവരാണ് നടീ നടന്മാര്‍. സിനിമ ഡിജിറ്റലിലേക്ക് കൂടി മാറിയതോടെ ഓരോ സീനും ഏറ്റവും പെര്‍ഫക്ഷനില്‍ തന്നെ ലഭിക്കണമെന്ന് സംവിധായകരെ പോലെ തന്നെ നിര്‍ബന്ധമുള്ളവരാണ് അഭിനേതാക്കളും.
യുവതാരങ്ങളെ സംബന്ധിച്ച് മിക്കവരും എത്ര ടേക്ക് വരെ പോയാലും അതില്‍ പ്രശ്‌നമില്ലാത്തവരാണെന്ന് കേട്ടിട്ടുണ്ട്. എന്നാല്‍ മമ്മൂട്ടിയെപ്പോലെ ഒരു വലിയ താരം ഒരു സീനിന്റെ പെര്‍ഫെക്ഷന് വേണ്ടി എടുക്കുന്ന എഫേര്‍ട്ടിനെ കുറിച്ച് പറയുകയാണ് നടി അമല പോള്‍.
ക്രിസ്റ്റഫര്‍ സിനിമയുടെ ഷൂട്ടിനിടെയുണ്ടായ ഒരു കാര്യമാണ് ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിനിടെ അമല പോള്‍ പറയുന്നത്. മമ്മൂക്കയുടെ ഏറ്റവും കൂടുതല്‍ റീ ടേക്ക് പോയ സീനിനെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു അമലയുടെ മറുപടി.
‘ മമ്മൂക്കയും ഞാനും തമ്മിലുള്ള ഒരു സീനാണ് എടുക്കുന്നത്. മമ്മൂക്കയോടൊപ്പം ഞാന്‍ ആദ്യമായി അഭിനയിക്കുകയാണ്. ഞാന്‍ സ്‌കൂളിന്റെ എന്‍ട്രസിന് പോലും ഇത്ര പഠിച്ചിട്ടില്ലെന്ന് പറയാം. എന്നെ സംബന്ധിച്ച് ഡയലോഗ് പെട്ടെന്ന് പഠിക്കാന്‍ പറ്റുന്ന ഒരാളാണ് ഞാന്‍. മമ്മൂക്ക ആയതുകൊണ്ട് ആ സീനിലെ ഡയലോഗ് ഞാന്‍ ഇരുന്ന് പഠിക്കുകയായിരുന്നു.
ഒരു ഓര്‍ഗാനിക് ഫ്‌ളോവില്‍ പോകുന്ന ആക്ടറാണ് അദ്ദേഹം. അദ്ദേഹം പറയുന്ന ഡയലോഗൊക്കെ ഓക്കെ ടേക്ക് ആണ്. പക്ഷേ അദ്ദേഹം സാറ്റിസ്‌ഫൈ ആകുന്നില്ല. കാരണം അദ്ദേഹത്തിന് അറിയാം അദ്ദേഹത്തിന്റെ ബെസ്റ്റ് അതല്ലെന്ന്. അതോടെ അദ്ദേഹം റെസ്റ്റ് ലെസായി.
ഇത്രയും വര്‍ഷം അഭിനയിക്കുന്ന പുള്ളിക്ക് ഈസിയായി ഇത് ചെയ്യാം. കണ്ട് നില്‍ക്കുന്ന ഞങ്ങളും സാറ്റിസ്‌ഫൈഡാണ്. എന്നാല്‍ അദ്ദേഹം തൃപ്തനാകുന്നില്ല. ഇത്രയും വര്‍ഷം കഴിഞ്ഞിട്ടും അദ്ദേഹത്തിലുള്ള ആ റെസ്റ്റ്‌ലെസ്‌നെസ് കാണുകയാണ്. ഞങ്ങള്‍. ഇതെന്തായാലും ഓക്കെയാകും എന്ന് കരുതിയാണ് ഞാന്‍ നില്‍ക്കുന്നത്. കാരണം അദ്ദേഹത്തിന് ഒരു സീന്‍ ശരിയാകാതെ വരുന്നത് കാണുമ്പോള്‍ നമുക്കും ബുദ്ധിമുട്ടാണല്ലോ. അദ്ദേഹം വീണ്ടും വീണ്ടും വീണ്ടും ചെയ്യുകയാണ്.
ലാസ്റ്റ് അദ്ദേഹം ഒരു കാര്യം ചെയ്തപ്പോള്‍ സെറ്റിലുള്ള ഞങ്ങള്‍ എല്ലാവരും ക്ലാപ്പ് ചെയ്തു. ഞാന്‍ കട്ട് പറയാന്‍ കാത്തിരിക്കുകയാണ് കയ്യടിക്കാന്‍. അതാണ് മമ്മൂക്കുടെ മാജിക്. അത് മമ്മൂക്കയ്ക്ക് അറിയാം. അദ്ദേഹം അതിന് വേണ്ടി കാത്തിരിക്കുകയായിരുന്നു. ഇതിന് വേണ്ടിയാണ് അദ്ദേഹം ശ്രമിച്ചതെന്ന് എല്ലാവര്‍ക്കും മനസിലായി.
സംവിധായകന്‍ ക്ലാപ്പ് ചെയ്തിട്ടല്ല അന്ന് എല്ലാവരും കയ്യടിച്ചത്. ആ മാജിക് കണ്ടപ്പോള്‍ എല്ലാവരും ഒന്നിച്ച് കയ്യടിച്ചു പോയതാണ്. അത് കിട്ടാനുള്ള ഒരു പരിശ്രമമായിരുന്നു അദ്ദേഹത്തിന്റേത്.
ആ ഷൂട്ടിനിടെ ഞാന്‍ ഒരുപാട് കാര്യങ്ങള്‍ മമ്മൂക്കയോട് സംസാരിക്കുമായിരുന്നു. എന്നെ സംബന്ധിച്ച് അദ്ദേഹം സ്‌കൂളാണ്. ആക്ടിങ്ങിനെ കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം സിംപിളായി പറഞ്ഞു. ഒരു ഭക്ഷണം ഉണ്ടാക്കുന്ന പോലെയാണ് എന്ന്. എന്താണെന്ന് വെച്ചാല്‍ ഓരോ സമയവും അതിന്റെ ടേസ്റ്റ് മാറും. അത്ര സിംപിളായി പറഞ്ഞെങ്കിലും പുള്ളിക്കാരന്‍ അത് ചെയ്യുമ്പോള്‍ അത് ഒരൊന്നൊന്നര കുക്കിങ്ങാണ്,’ അമല പറഞ്ഞു.
Content Highlight: Amala Paul About a Particular scene on Christofer and Mammootty