എന്‍.ഡി.എയുടെ പരാജയപ്പെട്ട മന്ത്രിയായി അല്‍ഫോണ്‍സ് കണ്ണന്താനവും പൊന്‍രാധാകൃഷ്ണനും
D' Election 2019
എന്‍.ഡി.എയുടെ പരാജയപ്പെട്ട മന്ത്രിയായി അല്‍ഫോണ്‍സ് കണ്ണന്താനവും പൊന്‍രാധാകൃഷ്ണനും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 23rd May 2019, 1:09 pm

എറണാകുളം: 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ മന്ത്രിസഭയില്‍ പരാജയപ്പെടുന്ന രണ്ട് മന്ത്രിമാരില്‍ ഒരാളായി അല്‍ഫോണ്‍സ് കണ്ണന്താനം.

എറണാകുളത്ത് 99363 വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്താണ് കണ്ണന്താനം. 15.48 ശതമാനം വോട്ടുകള്‍ മാത്രമാണ് ഇവിടെ കണ്ണന്താനത്തിന് ലഭിച്ചത്.

3,51832 വോട്ടുകള്‍ നേടി കോണ്‍ഗ്രസിന്റെ ഹൈബി ഈഡന്‍ വിജയക്കുതിപ്പ് തുടരുകയാണ്. രണ്ടാം സ്ഥാനത്ത് 211631 വോട്ടുമായി എല്‍.ഡി.എഫ്സ്ഥാനാര്‍ത്ഥി പി. രാജീവാണ് ഉള്ളത്.

വ്യത്യസ്തമായ പ്രചരണപരിപാടികളിലൂടെ സംസ്ഥാനത്ത് തന്നെ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട സ്ഥാനാര്‍ത്ഥികളിലൊരാളായി കണ്ണന്താനം മാറിയിരുന്നു.

എറണാകുളം മണ്ഡലത്തില്‍ നൂറ് ശതമാനം വിജയം ഉറപ്പിച്ചായിരുന്നു അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ തെരഞ്ഞെടുപ്പ് പ്രചരണം.

കന്യാകുമാരിയില്‍ നിന്നും മത്സരിച്ച പൊന്‍രാധാകൃഷ്ണനാണ് തോല്‍വി രുചിച്ച മറ്റൊരു സ്ഥാനാര്‍ത്ഥി. കന്യാകുമാരിയില്‍ 86048 വോട്ടുകളാണ് പൊന്‍രാധാകൃഷ്ണന് ലഭിച്ചത്. ഐ.എന്‍.സി സ്ഥാനാര്‍ത്ഥി വസന്തകുമാര്‍ എച്ചാണ് മുന്നേറുന്നത്. 187729 വോട്ടാണ് അദ്ദേഹം നേടിയത്.