Kerala News
കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ ആശുപത്രിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Oct 09, 04:57 pm
Sunday, 9th October 2022, 10:27 pm

കോഴിക്കോട്: അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ആശുപത്രിയില്‍.

ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തതായി മര്‍കസ് സഖാഫത്തി സുന്നിയ്യ അധികൃതര്‍ അറിയിച്ചു. കാന്തപുരത്തിന്റെ രോഗശമനത്തിനായി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്ന് മര്‍കസു സഖാഫത്തി സുന്നിയ്യ അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.