കരണ്‍ ജോഹറിന്റെ സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം നടത്തിയ ആലിയ ഭട്ട്, തന്റെ റേഞ്ചും അഡാപ്റ്റബിലിറ്റിയും കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ട് ബോളിവുഡിലെ മുന്‍നിര നായിക എന്ന നിലയില്‍ തന്റെ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. ഗംഗുഭായ് കഠിയവാഡി എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടാനും അവര്‍ക്ക് കഴിഞ്ഞു.
ശരീര ഭാരം ഗണ്യമായി കുറച്ചതിന് ശേഷവും താന്‍ സ്വയം സംശയത്തോടും അതൃപ്തിയോടും പോരാടുന്നത് തുടര്‍ന്നുവെന്ന് വെളിപ്പെടുത്തുകയാണ് ആലിയ ഭട്ട്. വളര്‍ന്നുവരുമ്പോള്‍, ഇന്ത്യന്‍ ചലച്ചിത്രമേഖലയില്‍ താന്‍ പലപ്പോഴും കര്‍ക്കശമായ സൗന്ദര്യ നിലവാരങ്ങള്‍ക്ക് വിധേയമായിരുന്നുവെന്ന് ആലിയ പറയുന്നു. ഉയരവും ഇളം ചര്‍മ്മവും മെലിഞ്ഞ ശരീരവും ആണ് സിനിമ മേഖല ഇഷ്ടപ്പെടുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സിനിമയില്‍ വന്നതുമുതല്‍ തടികുറക്കാന്‍ താന്‍ നിര്‍ബന്ധിതയാകുകയായിരുന്നുവെന്നും ആലിയ പറയുന്നു.
ഡയറ്റ് നിര്‍ത്താനും ജീവിതം ആസ്വദിക്കാനും തന്റെ സുഹൃത്തുക്കള്‍ പലപ്പോഴും തന്നെ പ്രോത്സാഹിപ്പിക്കുമെന്നും, എന്നാല്‍ തനിക്ക് ചില വ്യവസായ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ടെന്ന തോന്നല്‍ ഉള്ളതിനാല്‍ അവയെല്ലാം ഇല്ലാതാക്കാന്‍ കഴിഞ്ഞില്ലെന്നും പറയുന്ന ആലിയ എന്നാല്‍ ഗര്‍ഭിണിയായത് തന്റെ ജീവിതത്തില്‍ വഴിത്തിരിവായെന്നും തന്റെ ശരീരത്തിന്റെ കഴിവുകളും ശക്തികളും മനസ്സിലാക്കിക്കൊണ്ട് പുതിയ ആദരവും വിലമതിപ്പും വളര്‍ത്തിയെടുക്കാന്‍ അതുവഴി കഴിഞ്ഞെന്നും ആലിയ കൂട്ടിച്ചേര്‍ത്തു. അല്ല്യൂറിന് നല്‍കിയ അഭിമുഖയത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
‘തടിച്ച, ആരോഗ്യമുള്ള ഒരു കുട്ടിയായിരുന്നു ഞാന്‍. ആ സമയത്ത് എന്റെ ജീവിതത്തില്‍ ഞാന്‍ വളരെ സന്തോഷവതിയായിരുന്നു. നോക്കുന്ന രീതിയില്‍ എന്തെങ്കിലും തെറ്റുണ്ടെന്ന് കരുതിയില്ല. എന്നാല്‍ സിനിമ ആഗ്രഹിക്കാന്‍ തുടങ്ങിയത് മുതല്‍ എന്നും ശരീരഭാരം കുറക്കാന്‍ നിര്‍ബന്ധിതയാകുകയായിരുന്നു. ഞാന്‍ എത്ര ഭാരം കുറച്ചാലും എപ്പോഴും അതിന് വേണ്ടി ഞാന്‍ കഷ്ടപ്പെട്ടുകൊണ്ടേയിരിക്കുകയായിരുന്നു.
എന്റെ സുഹൃത്തുക്കള്‍ പറയും, ‘ നീ ഡയറ്റിങ് നിര്‍ത്തണം. ശാന്തമായിരിക്കുക, അല്‍പ്പം ജീവിക്കുക, ഭക്ഷണം കഴിക്കുക.’ എന്നൊക്കെ, എന്നാല്‍ ‘ഒരിക്കല്‍ തടിച്ച കുട്ടി, എപ്പോഴും തടിച്ച കുട്ടി’ എന്ന ചിന്തയായിരുന്നു എന്റെ ഉള്ളില്‍.
എന്നിരുന്നാലും, എനിക്ക് എന്റെ ശരീരത്തോട് വളരെയധികം ബഹുമാനമുണ്ടായിരുന്നു, അതിന് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളില്‍ എനിക്ക് മതിപ്പുണ്ടായിരുന്നു. ഞാന്‍ സിനിമയുമായി ബന്ധപ്പെട്ട കിടക്കുകയാണെങ്കിലും എന്റെ രൂപത്തെക്കുറിച്ചോ ഇവിടെ ചില അധിക കിലോകളെക്കുറിച്ചോ അല്ലെങ്കില്‍ അവിടെയുള്ള ഒരു വീര്‍ത്ത വയറിനെക്കുറിച്ചോ ഞാന്‍ ഒരിക്കലും എന്നെത്തന്നെ ബുദ്ധിമുട്ടിക്കില്ലെന്ന് പ്രെഗ്‌നന്‍സി എനിക്ക് മനസിലാക്കി തന്നു,’ ആലിയ ഭട്ട് പറയുന്നു.
Content Highlight: Alia Bhatt Opening up about her struggles with body image issues After Becoming An Actor