Entertainment
ആ മാതൃകയുടക്കാന്‍ ആഗ്രഹമുണ്ട്; അതിന് തുടക്കമിട്ടത് മോഹന്‍ലാല്‍ ചിത്രത്തിന്റെ സംവിധായകന്‍: അജു വര്‍ഗീസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jul 06, 03:13 am
Saturday, 6th July 2024, 8:43 am

സ്ഥിരമായി ചെയ്ത് വന്ന സിനിമകളുടെ വാര്‍പ്പ് മാതൃകയുടക്കണമെന്ന ആഗ്രഹം തനിക്ക് ഉണ്ടായിരുന്നുവെന്ന് പറയുകയാണ് അജു വര്‍ഗീസ്. കോമഡി മാത്രം ചെയ്യുന്നവര്‍ വളരെ സീരിയസായ കഥാപാത്രങ്ങള്‍ തെരെഞ്ഞെടുക്കുന്നത് ഇപ്പോള്‍ നോര്‍മലായ കാര്യമാണെന്നും താരം പറയുന്നു.

കരിയറിന്റെ വലിയ ഭാഗവും കോമഡി വേഷങ്ങള്‍ മാത്രം ചെയ്തിരുന്ന താരമായിരുന്നു അജു വര്‍ഗീസ് എന്നാല്‍ കേരളാ ക്രൈം ഫയല്‍സ്, ഫീനിക്സ് പോലെയുള്ള സിനിമകളിലൂടെ തനിക്ക് സീരിയസ് വേഷങ്ങളും ചെയ്യാന്‍ സാധിക്കുമെന്ന് അജു തെളിയിച്ചിട്ടുണ്ട്.

കോമഡി മാത്രം ചെയ്യുന്ന ആളുകളെ കൊണ്ട് വില്ലന്‍ വേഷങ്ങളും മറ്റു സീരീയസ് വേഷങ്ങളും ചെയ്യിക്കുകയെന്ന പരീക്ഷണത്തിന് മലയാള സിനിമയില്‍ തുടക്കമിട്ടത് ദൃശ്യം സിനിമയിലൂടെ ജീത്തു ജോസഫാണെന്നും താരം പറയുന്നു. വണ്ടര്‍വാള്‍ മീഡിയ എന്റര്‍ടൈമെന്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അജു വര്‍ഗീസ്. ഇപ്പോള്‍ ഇത്തരം പരീക്ഷണങ്ങള്‍ ഒരുപാട് നടക്കുന്നുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ പണ്ടു മുതല്‍ക്കേ സ്ഥിരമായി ചെയ്തു വന്ന സിനിമകളുടെ വാര്‍പ്പ് മാതൃക ഉടക്കണമെന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു. കോമഡി ചെയ്ത് കൊണ്ടിരിക്കുന്ന ആളുകള്‍ ഇപ്പോള്‍ വളരെ സീരിയസായ റോളുകള്‍ ചെയ്യുന്നത് നോര്‍മലാണ്. അങ്ങനെയൊരു എക്സ്പിരിമെന്റിന് തുടക്കമിട്ടത് സംവിധായകന്‍ ജീത്തു ജോസഫാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ‘നീ കുറേനാള്‍ കോമഡി ചെയ്തല്ലോ, ഇനി നീ ഒരു വില്ലനാക്’ എന്നതാണ് ജീത്തു സാറിന്റെ രീതി. ഇപ്പോള്‍ ഇത്തരം പരീക്ഷണങ്ങള്‍ നമ്മുടെ ഇന്‍ഡസ്ട്രിയില്‍ ഒരുപാട് നടക്കുന്നുണ്ട്,’ അജു വര്‍ഗീസ് പറയുന്നു.


Content Highlight: Aju Varghese Talks About Jeethu Joseph