ദേശീയ ഉപദേഷ്ടാവായി അജിത് ഡോവല്‍ തുടരും; ഇത്തവണ ക്യാബിനറ്റ് റാങ്കും
ന്യൂദല്‍ഹി: മോദി സര്‍ക്കാരിന്റെ ദേശീയ ഉപദേഷ്ടാവായി അജിത് ഡോവല്‍ തുടരും. ഇത്തവണ അദ്ദേഹത്തിന് ക്യാബിനറ്റ് റാങ്കും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഡോവലിന്റെ പ്രവര്‍ത്തനത്തികള്‍ പരിഗണിച്ചാണ് ക്യാബിനറ്റ് റാങ്ക് നല്‍കിയിട്ടുള്ളത്.
ദേശീയ സുരക്ഷാ ഉപദേഷ്ടാവായി 2014ല്‍ ചുമതലയേല്‍ക്കുന്നതിനു മുമ്പ് ഇന്റലിജന്‍സ് ബ്യൂറോയുടെ തലവനായിരുന്നു ഡോവല്‍.
അജിത് ഡോവല്‍ സുരക്ഷാ ഉപദേഷ്ടാവായിരിക്കെയാണ് പാകിസ്താനില്‍ നടത്തിയ മിന്നലാക്രമണവും പുല്‍വാമ ഭീകരാക്രമണത്തിനു ശേഷമുള്ള വ്യോമാക്രമണവുമെല്ലാം നടന്നത്.
1968 ബാച്ച് കേരളാ കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനാണ് ഡോവല്‍. 33 വര്‍ഷം ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തില്‍ ജോലി ചെയ്ത ഡോവല്‍ പത്തുവര്‍ഷം ഐ.ബി.യുടെ ഓപ്പറേഷന്‍ വിംഗിന്റെ തലവനുമായിരുന്നു.
1988 ല്‍ രാജ്യം പരമോന്നത ബഹുമതികളിലൊന്നായ കീര്‍ത്തിചക്ര നല്‍കി ആദരിച്ചു.