കൊച്ചി: മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ഷൈലോക്കിന് ശേഷം പുതിയ ചിത്രവുമായി സംവിധായകന്‍ അജയ് വാസുദേവ്. പകലും പാതിരാവും എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും രജിഷ വിജയനുമാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.
ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണും വാഗമണ്ണില്‍ വെച്ച് നടന്നു. ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഗോകുലം മൂവിസ് പോലെ ഒരു വലിയ ബാനറില്‍ ഒരു സിനിമ ചെയ്യാന്‍ സാധിച്ചതില്‍ അഭിമാനവും സന്തോഷവും ഉണ്ടെന്ന് സംവിധായകന്‍ അജയ് വാസുദേവ് പറഞ്ഞു.