Daily News
അച്ഛന് ക്ലാപ്പടിച്ച് മകന്റെ കന്നിച്ചിത്രം; അഞ്ജലിയുടെ ചിത്രത്തില്‍ രഞ്ജിത്തിന്റെ മകനുമുണ്ട് 'റോള്‍'
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Nov 12, 09:08 am
Sunday, 12th November 2017, 2:38 pm

ചിത്രം കടപ്പാട്: മാതൃഭൂമി

അഞ്ജലിമേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ അഭിനയിക്കുന്ന നടനും സംവിധായകനുമായ രഞ്ജിത്തിനാണ് മകന്‍ അഗ്‌നിവേശ് രഞ്ജിത്ത് ക്ലാപ്പടിച്ചത്. അഞ്ജലിയുടെ സംവിധാന സഹായിയായ അഗ്‌നിവേശ് രഞ്ജിത്തിന്റെ കന്നിച്ചിത്രമാണിത്.


Also Read: തൃശൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു


ബാംഗ്ലൂര്‍ ഡെയ്സിശേഷം അഞ്ജലിമേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് രഞ്ജിത്ത് വേഷമിടുന്നത്. പൃഥ്വിരാജ്, നസ്രിയ തുടങ്ങിയ മലയാളത്തിലെ മികച്ച താരനിര അടങ്ങുന്ന ചിത്രം കൂടിയാണിത്.

ചിത്രത്തില്‍ പൃഥ്വിരാജിന്റെയും നസ്രിയയുടെയും അച്ഛനായിട്ടാണ് രഞ്ജിത്ത് വേഷമിടുന്നത്.
വിവാഹശേഷം നസ്രിയ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മലയാളത്തില്‍ നിന്ന് ബോളിവുഡിലെത്തിയ പാര്‍വ്വതിയാണ് ചിത്രത്തിലെ മറ്റൊരു നായിക.


Dont Miss: ‘ഞാന്‍ നിങ്ങളെ കുള്ളനെന്നും തടിയനെന്നും വിളിച്ചില്ലല്ലോ’; കിം ജോംഗ് ഉന്നിന് ട്രംപിന്റെ മറുപടി


രാജീവ് രവിയുടെ ചിത്രമായ അന്നയും റസൂലുമാണ് രഞ്ജിത്ത് അവസാനമായി മുഖം കാണിച്ച ചിത്രം.
രഞ്ജിത്തിന്റെ ചിത്രമായ നന്ദനത്തിലൂടെ അഭിനയരംഗത്ത്് എത്തിയ ആളാണ് പൃഥ്വിരാജ് എന്ന പ്രത്യേകതയും കൂടിയുണ്ട്. മമ്മൂട്ടിയെ നായകനാക്കി ചിത്രീകരിച്ച പുത്തന്‍പണമാണ് രഞ്ജിത്ത് അവസാനം സംവിധാനം ചെയ്ത ചിത്രം.