മോദിയുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം അത് തൃപ്തികരമാണെന്നും ഗുണകരമാണെന്നുമായിരുന്നു മമതയുടെ പ്രതികരണം.
മോദിയുടെ വീട്ടില്‍വെച്ചായിരുന്നു ഇരുവരും തമ്മില്‍ക്കണ്ടത്. രാഷ്ട്രീയം സംസാരിക്കാതെ ബംഗാളിന്റെ വികസനകാര്യങ്ങള്‍ സംസാരിക്കാമെന്ന ആശയം മമത തന്നെ മുന്നോട്ട് വെക്കുകയായിരുന്നു.
എന്‍.ആര്‍.സി രാജ്യത്തുടനീളം നടപ്പാക്കുന്നതിനെ എതിര്‍ത്ത് ബംഗാളില്‍ കഴിഞ്ഞയാഴ്ച മമതയുടെ നേതൃത്വത്തില്‍ പ്രതിഷേധ റാലി നടന്നിരുന്നു. ഈ വിഷയവും ചര്‍ച്ചക്കെടുത്തിരുന്നില്ല. പകരം ബംഗാളില്‍ ബിര്‍ഭമില്‍ കല്‍ക്കരിപ്പാടം ഉദ്ഘാടനം ചെയ്യാനായി മോദിയെ മമത ക്ഷണിച്ചിട്ടുമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കല്‍ക്കരിപ്പാടമാണിതെന്നും നവരാത്രി ദിവസമാണ് ഉദ്ഘാടനം ചെയ്യുന്നതെന്നും മമത പറഞ്ഞു. 12,000 കോടി രൂപയാണ് പദ്ധതിക്കായി ചെലവാക്കിയിരിക്കുന്നത്.
മോദിക്കായി മധുര പലഹാരങ്ങളും ബൊക്കെയും കൊണ്ടാണ് മമത എത്തിയത്. മോദിയുടെ ജന്മദിനത്തിന് ഒരുദിവസത്തിനു ശേഷമായിരുന്നു കൂടിക്കാഴ്ചയെന്നതും ശ്രദ്ധേയമാണ്.
കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെതിരെ ശാരദാ ചിട്ടിഫണ്ട് തട്ടിപ്പ് കേസില്‍ സി.ബി.ഐ വീണ്ടും നോട്ടീസ് പുറപ്പെടുവിച്ച സാഹചര്യത്തില്‍ക്കൂടിയാണു കൂടിക്കാഴ്ച.