മുംബൈ: വടക്കന്‍ മഹാരാഷ്ട്രയിലെ ജല്‍ഗാവില്‍ കഴിഞ്ഞ വ്യാഴാഴ്ച കൊല്ലപ്പെട്ട നാല് കുട്ടികള്‍ ബലാത്സംഗത്തിന് ഇരയായതായി പൊലീസ്.
മൂന്ന് വയസുള്ള സുമന്‍, എട്ട് വയസുള്ള അനില്‍, പതിനൊന്നുകാരിയായ റാവല്‍, പന്ത്രണ്ടുകാരിയായ സയ്ത എന്നിവരായിരുന്നു കൊല്ലപ്പെട്ടത്.
മെഹ്താബ്, റുമാലി ബിലാല എന്നിവരുടെ മക്കളാണ് നാലുപേരും.
സാഹചര്യ തെളിവുകളുടേയും ശാസ്ത്രീയവുമായ തെളിവുകളുടേയും അടിസ്ഥാനത്തിലാണ് കൊലചെയ്യപ്പെട്ട കുട്ടികള്‍ ബലാത്സംഗത്തിന് ഇരയായതെന്ന് മനസിലായതെന്നും പൊലീസ് പറഞ്ഞു.
കോടാലി ഉപയോഗിച്ച് കുഞ്ഞുങ്ങളെ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. അതേസമയം സംഭവം നടന്ന് നാല് ദിവസം കഴിഞ്ഞിട്ടും ഇതുവരെയും ആരേയും അറസ്റ്റു ചെയ്തിട്ടില്ല.
‘ഞങ്ങള്‍ തെളിവുകള്‍ പരിശോധിച്ചുറപ്പിക്കുകയാണ്. അന്വേഷണം നന്നായി പുരോഗമിക്കുന്നുണ്ട്. ഉടന്‍ തന്നെ അറസ്റ്റ് ഉണ്ടാകും’ , എന്നാണ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ പ്രതാപ് ദിഘവ്കര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.
അന്വേഷണം ശരിയായ ദിശയിലേക്കാണ് നീങ്ങുന്നതെന്നും അറസ്റ്റ് ഉടന്‍ നടക്കുമെന്നും ജല്‍ഗാവ് സന്ദര്‍ശിച്ച സംസ്ഥാന ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഒക്ടോബര്‍ 15 ന് രാത്രിയാണ് കുട്ടികളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ജല്‍ഗാവ് ജില്ലാ ആസ്ഥാനത്ത് നിന്ന് 66 കിലോമീറ്റര്‍ അകലെയുള്ള റാവെര്‍ താലൂക്കിലെ ഒരു ഗ്രാമത്തിലായിരുന്നു സംഭവം.
ബന്ധുവിന്റെ മരണത്തെ തുടര്‍ന്ന് കുട്ടികളുടെ മാതാപിതാക്കള്‍ മൂത്ത മകനോടൊപ്പം അവിടേക്ക് പോയതായിരുന്നു. പരിചയത്തിലുള്ള ഒരാളെയാണ് കുട്ടികളെ നോക്കാന്‍ ഏല്‍പ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.
‘നാലുപേരും വളരെ ചെറിയ കുട്ടികളാണ്. അതിനാലാണ് ഞങ്ങള്‍ മരണവീട്ടിലേക്ക് പോയപ്പോള്‍ അവരെ നോക്കാന്‍ എന്റെ സുഹൃത്തിനെ ഏല്‍പ്പിച്ചത്. അവന്‍ ഈ ക്രൂരമായ പ്രവൃത്തിയാണ് ചെയ്തത്’, എന്നായിരുന്നു കുട്ടികളുടെ മൂത്ത സഹോദരന്‍ പറഞ്ഞത്.
ഒരേ കോടാലി കൊണ്ട് തന്നെയായിരിക്കാം കുട്ടികളെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. കുട്ടികളുടെ മൃതദേഹത്തിനടുത്ത് വച്ചു തന്നെയാണ് രക്തത്തില്‍ മുങ്ങിയ കോടാലിയും പൊലീസ് കണ്ടെടുത്തത്.
്
കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ഗ്രാമത്തിലെ മറ്റാരെങ്കിലുമായി ശത്രുതയുണ്ടായിരുന്നോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് സമീപ പ്രദേശങ്ങളിലെ ആളുകളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
ഫാമിലെ ജോലിക്കായി മാതാപിതാക്കള്‍ പോയ സമയത്താണ് കൊലപാതകം നടന്നതെന്ന റിപ്പോര്‍ട്ടായിരുന്നു ആദ്യഘട്ടത്തില്‍ പുറത്തുവന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക