U19 ഏകദിന ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ ന്യൂസിലാന്‍ഡിന് ഒരു വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം. ബഫല്ലോ പാര്‍ക്ക് സ്റ്റേഡിയത്തില്‍ ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ 21.3 ഓവറില്‍ 91 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു അഫ്ഗാന്‍. മറുപടി ബാറ്റിങ്ങില്‍ 28.2 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 92 റണ്‍സ് നേടിയാണ് ന്യൂസിലാന്‍ഡ് വിജയം ഉറപ്പിച്ചത്.
28.1 – Afghanistan captain Naseer Khan ran out Ewald Schreuder, inching closer to victory.
28.2 – Matt Rowe hit the winning runs for New Zealand.
A U19 classic win for New Zealand U19 at Buffalo Park
📸: Disney + Hotstar pic.twitter.com/9dGtJpKbBd
— CricTracker (@Cricketracker) January 23, 2024
INNINGS BREAK! 🔁
The Afghanistan U19 Team has put on yet another dismal batting performance as they have been bundled out for 91 runs in the first inning. 👍#FutureStars | #U19WorldCup | #AFGvNZ pic.twitter.com/wROG3m8Kvj
— Afghanistan Cricket Board (@ACBofficials) January 23, 2024
മത്സരത്തില്‍ അഫ്ഗാനിസ്ഥാന് വേണ്ടി ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടിയത് ജംഷീദ് സദ്രാന്‍ ആയിരുന്നു. 32 പന്തില്‍ നിന്ന് 22 റണ്‍സ് ആണ് താരം നേടിയത്. അറബ് ഗുല്‍ 10 റണ്‍സും നേടിയിരുന്നു.
RESULT | NEW ZEALAND WON BY 1 WICKET! 🚨
Things went right down to the wire but New Zealand U19 held their nerves to win the game by 1 wicket. 👍#FutureStars | #U19WorldCup | #AFGvNZ pic.twitter.com/XzngJ514QL
— Afghanistan Cricket Board (@ACBofficials) January 23, 2024
ന്യൂസിലാന്‍ഡിന്റെ തകര്‍പ്പന്‍ ബൗളിങ് നിരയാണ് അഫ്ഗാന്‍ നിരയെ തകര്‍ത്തത്. എട്ട് ഓവറില്‍ 21 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റുകളള്‍ നേടിയ മാത്യു ബച്ചന് റാവുവിന്റെ മികച്ച പ്രകടനത്തിലാണ് ന്യൂസിലാന്‍ഡിന് വിജയം എളുപ്പമായത്. 2.63 എന്ന തകര്‍പ്പന്‍ എക്കണോമിയിലാണ് താരം ബൗള്‍ ചെയ്തത്.
ഇവാര്‍ഡ് വോട്ടര്‍, റിയാല്‍ സോഗാസ് എന്നിവര്‍ക്ക് രണ്ട് വിക്കറ്റുകളും ലഭിച്ചിരുന്നു.
മറുപടി ബാറ്റിങ്ങില്‍ ന്യൂസിലാന്‍ഡിനു വേണ്ടി ഉയര്‍ന്ന സ്‌കോര്‍ നേടിയത് ഓസ്‌കാര്‍ തോമസ് ജാക്‌സണ്‍ ആണ്. 45 പന്തില്‍ 26 റണ്‍സ് ആണ് താരം നേടിയത്. ലാച്‌ലന്‍ സ്റ്റക്ക്‌പോള്‍ 11 പന്തില്‍ 12 റണ്‍സും നേടി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.
അഫ്ഗാന്‍ ബൗളിങ്ങില്‍ അള്ള ഗസന്‍ഫാര്‍ 10 ഓവറില്‍ നിന്നും 29 റണ്‍സ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ അറബ് ഗുല്‍, ഖലീല്‍ അഹമ്മദ് എന്നിവര്‍ രണ്ട് വിക്കറ്റുകളും നേടി. എന്നാല്‍ അവസാനഘട്ടത്തില്‍ ഒരു വിക്കറ്റിനാണ് അഫ്ഗാന്‍ യുവനിരക്ക് വിജയം നഷ്ടമായത്.
Content Highlight: Afghanistan Lose Against New Zealand In U19