ശബരിമല യുവതീ പ്രവേശനം; ഈജിപ്തിലും ആര്‍ത്തവത്തെ പ്രതിഷ്ഠയുമായി ബന്ധിപ്പിക്കാറുണ്ടെന്ന് അഡ്വ. വെങ്കട്ട രാമന്‍
Sabarimala women entry
ശബരിമല യുവതീ പ്രവേശനം; ഈജിപ്തിലും ആര്‍ത്തവത്തെ പ്രതിഷ്ഠയുമായി ബന്ധിപ്പിക്കാറുണ്ടെന്ന് അഡ്വ. വെങ്കട്ട രാമന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 6th February 2019, 12:27 pm

ന്യൂദല്‍ഹി: ആര്‍ത്തവവുമായി ബന്ധപ്പെട്ട വിശ്വാസം ഇന്ത്യന്‍ പാരമ്പര്യം മാത്രമല്ലെന്ന് അഡ്വ. വെങ്കട്ടരാമന്‍. ശബരിമല യുവതീപ്രവേശന വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയിന്മേലുള്ള വാദത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

“ആര്‍ത്തവവുമായി ബന്ധപ്പെട്ട വിശ്വാസം ഇന്ത്യന്‍ പാരമ്പര്യം മാത്രം അല്ല. ഈജിപ്തില്‍ അടക്കം അതിന് തെളിവുണ്ട്. അവസരം ലഭിച്ചാല്‍ തെളിയിക്കും”.

ക്ഷേത്ര ആചാരങ്ങളില്‍ സുപ്രധാനം ദേവപ്രശനമാണെന്നും തന്ത്രി ദേവപ്രശനം നടത്തി യുവതീ പ്രവേശനം പ്രതിഷ്ഠയ്ക്ക് അഹിതമെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും വെങ്കട്ടരാമന്‍ പറഞ്ഞു.

ALSO READ: കോടതിയുടെ സമയം പാഴാക്കരുത്; ശബരിമല യുവതി പ്രവേശന വിധിക്കെതിരെ റിട്ട് ഹരജി സമര്‍പ്പിച്ച മാത്യു നെടുമ്പാറയോട് ചീഫ് ജസ്റ്റിസ്

അതേസമയം ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയ്ക്കെതിരായ പുനപരിശോധനാ ഹരജിയില്‍ ഉടന്‍ വാദം തീര്‍ക്കണമെന്ന് ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു. ഒന്നോ രണ്ടു പേരെക്കൂടി മാത്രമേ കേള്‍ക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.

എന്‍.എസ്.എസ്, ബ്രാഹ്മണസഭ, പ്രയാര്‍ ഗോപാലകൃഷ്ണന്‍, തന്ത്രി തുടങ്ങിയവര്‍ നല്‍കിയ ഹരജിയില്‍ അഭിഭാഷകര്‍ ഇതിനകം തന്നെ വാദം പൂര്‍ത്തിയാക്കിയിട്ടുണ്ട്. മിക്കയാളുകളും ഒരേ വാദങ്ങള്‍ തന്നെ ചൂണ്ടിക്കാട്ടുന്ന സാഹചര്യത്തിലാണ് വാദം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ ചീഫ് ജസ്റ്റിസ് നിര്‍ദേശം നല്‍കിയത്.

ഒന്നു രണ്ടുപേരെക്കൂടി കേട്ടശേഷം സര്‍ക്കാറിന്റെയും ദേവസ്വം ബോര്‍ഡിന്റെയും അഭിപ്രായം തേടുമെന്നും കോടതി വ്യക്തമാക്കി.

WATCH THIS VIDEO: