ആദിപുരുഷില്‍ സീതയുടെ ജന്മസ്ഥലത്തെ പറ്റിയുള്ള ഡയലോഗ് തിരുത്തണമെന്ന മുന്നറിയിപ്പിന് പിന്നാലെ കാഠ്മണ്ഡുവില്‍ ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തിവെച്ചു. ജാനകി ഭാരതത്തിന്റെ മകളാണെന്ന ഡയലോഗ് തിരുത്തണമെന്നായിരുന്നു കാഠ്മണ്ഡു മേയറായ ബാലെ ഷാ ആവശ്യപ്പെട്ടത്. നേപ്പാളില്‍ മാത്രമല്ല, ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കുന്ന എല്ലാ പതിപ്പുകളിലും തിരുത്തല്‍ വേണമെന്നും അല്ലാത്ത പക്ഷം ഒരു ഹിന്ദി ചിത്രവും കാഠ്മണ്ഡു മെട്രോപോളിറ്റന്‍ സിറ്റിയില്‍ പ്രദര്‍ശിപ്പിക്കില്ലെന്നുമാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.
ഇതിന് പിന്നാലെ കാഠ്മണ്ഡുവിലുടനീളം ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തിവെച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നേപ്പാളിലെ ജനക്പൂരിലാണ് സീത ജനിച്ചതെന്നാണ് വിശ്വാസമെന്നാണ് പുരാണ ഗ്രന്ഥങ്ങളില്‍ പറയുന്നത്.
രാമായണം ആസ്പദമാക്കി ഓം റൗട്ട് സംവിധാനം ചെയ്ത ആദിപുരുഷ് ജൂണ്‍ 16നാണ് റിലീസ് ചെയ്തത്. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് റിലീസ് ചെയ്തത്. രാമനായി പ്രഭാസ് എത്തിയപ്പോള്‍ രാവണനെ സെയ്ഫ് അലി ഖാനും സീതയെ കൃതി സനണുമാണ് അവതരിപ്പിച്ചത്.
दक्षिण भारतीय फिल्म ‘आदिपुरुष’मा समावेश ‘जानकी भारतीय छोरी हुन्’ भन्ने सब्द जबसम्म नेपालमा मात्र नभै भारतमा पनि सच्चिदैन तब सम्म काठमाडौ महानगर पालिका भित्र कुनै पनि हिन्दी फिल्म चल्न दिइने छैन ।
यो सच्याउन ३ दिनको समय दिइएको छ ।
माता सीताको जय होस । pic.twitter.com/4VwEhEgOki
500 കോടിയിലധികം ചെലവഴിച്ചാണ് ചിത്രം നിര്‍മിച്ചത്. ടി-സീരീസ്, റെട്രോഫില്‍സ് എന്നിവയുടെ ബാനറില്‍ ഭൂഷണ്‍ കുമാര്‍, ഓം റൗട്ട്, പ്രസാദ് സുതര്, രാജേഷ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
Content Highlight: Adipurush’s shows stopped in Kathmandu