Entertainment news
നാട്ടിന്‍പുറം കല്യാണങ്ങളെ ഓര്‍മിപ്പിച്ച് അടിയിലെ പാട്ടെത്തി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Apr 16, 12:13 pm
Sunday, 16th April 2023, 5:43 pm

അഹാന കൃഷ്ണയും ഷൈന്‍ ടോം ചാക്കോയും ഒരുമിച്ചെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് അടി. പ്രശോഭ് വിജയന്‍ സംവിധാനം ചെയ്ത ചിത്രം ഏപ്രില്‍ 14നാണ് തിയേറ്ററുകളിലെത്തിയത്.

ചിത്രത്തിലെ ‘ആഴി തേടി പാഞ്ഞ് മാറ്റിലായി’ എന്ന ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. അഹാനയുടെയും ഷൈനിന്റെയും വിവാഹത്തിന് മുമ്പ് ഉള്ള ഒരുക്കങ്ങളാണ് പാട്ടിലുള്ളത്.

അതുവരെ പല സിനിമകളിലും കണ്ട ഷൈനില്‍ നിന്നും വളരെ വ്യത്യസ്തമായ കഥാപാത്രമാണ് അടിയിലേത്. റൊമാന്റിക് രംഗങ്ങളും നാണവും എല്ലാം വളരെ മനോഹരമായി ഷൈനിന്റെ മുഖത്ത് മിന്നിമായുന്നതായി കാണാം.

പാട്ടിന്റെ വരികളെഴുതിയത് ഷറഫു ആണ്. സിദ് വോക്കും പ്രാര്‍ത്ഥന ഇന്ദ്രജിത്തും ചേര്‍ന്നാണ് ചിത്രത്തിലെ ഈ ഗാനം ആലപിച്ചിരിക്കുന്നത്. നാട്ടിന്‍പുറത്തെ കല്യാണ ഒരുക്കങ്ങളും തിരക്കുകളുമാണ് പാട്ടിലെ സന്ദര്‍ഭം.

മികച്ച പ്രതികരണമാണ് സിനിമക്കും ഷൈനിന്റെ അഭിനയത്തിനും ലഭിക്കുന്നത്. സജീവ് നായര്‍ എന്ന കഥാപാത്രത്തെയാണ് ഷൈന്‍ അവതരിപ്പിക്കുന്നത്. ഗീതിക എന്നാണ് അഹാനയുടെ കഥാപാത്രത്തിന്റെ പേര്.

ധ്രുവന്‍, ബീറ്റോ ഡേവിഡ്, ശ്രീകാന്ത് ദാസന്‍, തുടങ്ങിയവരാണ് മറ്റ് പ്രധാനാ വേഷങ്ങളിലെത്തിയത്. വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ ആണ് നിര്‍മാണം.

രചന രതീഷ് രവി, ഫായിസ് സിദ്ദിഖ് ഛായാഗ്രഹണവും ഗോവിന്ദ് വസന്ത സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. അടിയും തിരിച്ചടിയുമായി നടക്കുന്നതാണ് ‘ആണത്തം’ എന്ന ചിന്താഗതിയെ ചോദ്യം ചെയ്യുന്ന ചിത്രമാണ് അടി.

content highlight: adi movie new song out