കോഴിക്കോട്: തന്നെയും ചേച്ചിയെയും വോട്ടര്‍പട്ടികയില്‍ നിന്നും വ്യാജപരാതി നല്‍കി ചില തത്പര കക്ഷികള്‍ നീക്കം ചെയ്യിപ്പിച്ചുവെന്ന് നടി സുരഭിലക്ഷ്മി. ഫേസ്ബുക്കിലൂടെയായിരുന്നു നടിയുടെ പ്രതികരണം.
അമ്മയുടെ ചികിത്സയുടെ ആവശ്യത്തിനായി നാട്ടില്‍ നിന്ന് താത്കാലികമായി മാറി നിന്ന വേളയിലാണ് വ്യാജ പരാതി കൊടുപ്പിച്ച് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതെന്ന് സുരഭി പറയുന്നു.
നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും നടി പറഞ്ഞു.
‘നരിക്കുനി ഗ്രാമപഞ്ചായത്തില്‍ പതിനൊന്നാം വാര്‍ഡില്‍, ബൂത്ത് 134 ല്‍ വോട്ടറായ ഞാന്‍, അമ്മയുടെ ചികിത്സാവശ്യാര്‍ത്ഥം താല്ക്കാലികമായി താമസം മാറിയപ്പോള്‍, ഞാന്‍ സ്ഥലത്തില്ലാ എന്ന പരാതി കൊടുപ്പിച്ച്, എന്നെയും ചേച്ചിയെയും വോട്ടര്‍ പട്ടികയില്‍ നിന്നും, ഹിയറിങ്ങ് പോലും നടത്താതെ ഒഴിവാക്കിച്ച നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ഒരു പൗരന്റെ ജനാധിപത്യാവകാശം ഹനിക്കാന്‍ കൂട്ടുനിന്ന ‘ചില തല്‍പരകക്ഷികള്‍” ജനാധിപത്യത്തെയാണ് ചോദ്യം ചെയ്യുന്നത്,’ സുരഭി ഫേസ്ബുക്കില്‍ കുറിച്ചു.
ഏപ്രില്‍ ആറാം തിയ്യതിയാണ് സംസ്ഥാനത്ത് 140 മണ്ഡലങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 2നാണ് വോട്ടെടുപ്പ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക