നടി ശോഭനയ്ക്ക് ഒമിക്രോണ്‍ ബാധിച്ചു. ശോഭന തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്. മുന്‍കരുതലുകള്‍ എടുത്തിട്ടും തനിക്ക് ഒമിക്രോണ്‍ ബാധിച്ചെന്നും സന്ധിവേദന, വിറയല്‍, തൊണ്ടവേദന എന്നിവയാണ് തന്റെ ലക്ഷണങ്ങള്‍ എന്നും ശോഭന പറഞ്ഞു.
രണ്ട് വാക്‌സിനും സ്വീകരിച്ചതില്‍ സന്തോഷമുണ്ടെന്നും എല്ലാവരും രണ്ട് ഡോസ് വാക്‌സിനും സ്വീകരിക്കണെമെന്നും ശോഭന കുറിച്ചു. കൊവിഡിന്റെ അവസാനത്തെ വകഭേദമാകട്ടെ ഇത് എന്നും ശോഭന പ്രതീക്ഷ വെച്ചു.
പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് ശോഭനയ്ക്ക് സൗഖ്യം നേര്‍ന്നു കൊണ്ട് കമന്റ് ചെയ്തത. സിനിമയില്‍ സജീവമല്ലങ്കിലും തന്റെ നൃത്ത വീഡിയോകള്‍ അപ്പ്‌ലോഡ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ശോഭന. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലായിരുന്നു ശോഭന അവസാനമായി അഭിനയിച്ചത്.
സുരേഷ് ഗോപി, ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ് മറ്റ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ശോഭനയുടെ കുറിപ്പിന്റെ പൂര്‍ണ രൂപം
മുന്‍കരുതലുകള്‍ എടുത്തിട്ടും ഞാന്‍ ഒമിക്രോണ്‍ ബാധിതയായി. സന്ധിവേദന, വിറയല്‍, തൊണ്ടയില്‍ കരകരപ്പ്, അതിനെ തുടര്‍ന്നുണ്ടായ തൊണ്ടവേദന എന്നിവയായിരുന്നു രോഗലക്ഷണങ്ങള്‍. ആദ്യദിവസമായിരുന്നു ഈ ലക്ഷണങ്ങള്‍ കണ്ടിരുന്നത്. ഓരോ ദിവസം കഴിയുമ്പോഴും ലക്ഷണങ്ങള്‍ കുറഞ്ഞു വരുന്നുണ്ട്.
രണ്ട് വാക്‌സിനും സ്വീകരിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. അതുകൊണ്ട് 85% രോഗത്തിന്റെ പുരോഗതിയെ തടയാന്‍ സാധിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. വാക്‌സിന്‍ എടുക്കാത്തവര്‍ എത്രയും വേഗം വാക്‌സിന്‍ സ്വീകരിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്.
View this post on Instagram
കൊവിഡിന്റെ അവസാനത്തെ വകഭേദമാകട്ടെ ഇത് എന്ന പ്രതീക്ഷിക്കുകയാണ്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: actress-shobana-tested-positive-for-omicron