നാഗചൈതന്യയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തുന്നുവെന്ന് അറിയിച്ചതിന് പിന്നാലെ മറ്റൊരു കുറിപ്പുമായി നടി സാമന്ത. ദിവസങ്ങള്‍ക്ക് ശേഷമാണ് തന്റെ ഔദ്യോഗിക അക്കൗണ്ടില്‍ താരം ഒരു പോസ്റ്റിടുന്നത്.
നഷ്ടപ്രണയത്തെക്കുറിച്ചുള്ള കുറിപ്പാണ് സാമന്ത തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. വെളുത്ത കോട്ടണ്‍ ഗൗണ്‍ ധരിച്ചുള്ള ചിത്രമാണ് സാമന്ത ആരാധകരുമായി പങ്കുവച്ചത്.
‘നഷ്ടപ്രണയത്തിന്റെ ഗാനങ്ങള്‍…. പര്‍വതങ്ങളിലും പാറക്കെട്ടുകളിലും കുന്നിന്‍ ചരിവുകളിലും തഴുകിവരുന്ന തണുത്തു മരവിച്ച കാറ്റിന്റെ ശബ്ദം… നഷ്ടപ്പെട്ടതും തിരിച്ചുകിട്ടിയതുമായ ചിത്രങ്ങളുടെ പാട്ടുകള്‍… താഴ്‌വരയില്‍ അലയടിക്കുന്ന നഷ്ടപ്രണയത്തിന്റെ വിഷാദഗാനം… പഴയ ബംഗ്ലാവുകളുടെ പടവുകളിലും ഇടവഴികളിലും കാറ്റ് മുഴങ്ങുകയാണ്,’ എന്നായിരുന്നു സാമന്ത കുറിച്ചത്.
സാമന്തയുടെ വരികളില്‍ നിറഞ്ഞുനില്‍ക്കുന്നത് നിരാശയാണെന്നാണ് ആരാധകര്‍ കമന്റ് ചെയ്യുന്നത്. എന്തായാലും സാമന്തയുടെ ചിത്രവും കുറിപ്പും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
View this post on Instagram
2017 ഒക്ടോബറില്‍ വിവാഹിതരായ സാമന്തയും നാഗചൈതന്യയും നാലാം വിവാഹ വാര്‍ഷികത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് വേര്‍പിരിയുകയാണെന്ന് അറിയിച്ചത്. ഏറെ നാളായി ഇരുവരും തമ്മില്‍ യോജിപ്പിലല്ലെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും വിവാഹ മോചന വാര്‍ത്ത ഞെട്ടലോടെയായിരുന്നു ആരാധകര്‍ കേട്ടത്.
ജീവിത പങ്കാളികള്‍ എന്ന നിലയില്‍ തങ്ങള്‍ വേര്‍പിരിയുകയാണെന്നും ഏതാണ്ട് പത്ത് വര്‍ഷത്തിലധികമായി തമ്മിലുള്ള സൗഹൃദം ഇനിയും നിലനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിവാഹമോചന വാര്‍ത്തയില്‍ സ്ഥിരീകരണം അറിയിച്ച് താരങ്ങള്‍ പങ്കുവച്ച കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ പ്രണയദിനത്തിലാണ് നാഗചൈതന്യയുമൊത്തുളള ചിത്രം സാമന്ത തന്റെ ഇന്‍സ്റ്റാഗ്രാമില്‍ അവസാനമായി പങ്കുച്ചത്. ഒരുമിച്ചുള്ള ചിത്രങ്ങള്‍ക്കായി ആരാധകര്‍ എപ്പോഴും ആവശ്യപ്പെടാറുണ്ടെങ്കിലും ഇനി ഒരുമിച്ചുള്ള ചിത്രത്തിന് അടുത്ത ക്രിസ്തുമസ് വരെ കാത്തിരിക്കണം എന്ന അടിക്കുറിപ്പോടെയായിരുന്നു അന്ന് ആ ചിത്രം സാമന്ത പങ്കുവെച്ചത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Actress Samantha Post About Old Love Viral