ഒരു അഡാര്‍ ലവ് എന്ന ഒമര്‍ ലുലുവിന്റെ ചിത്രത്തിലൂടെ സിനിമയിലേക്ക് എത്തിയ നടിയാണ് പ്രിയ വാര്യര്‍. സിനിമയിലെ പാട്ട് ഇറങ്ങിയതോടെ പ്രിയ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.
പാട്ട് ഇറങ്ങിയപ്പോഴുള്ള തന്റെ അനുഭവങ്ങളെക്കുറിച്ച് പറയുകയാണ് പ്രിയ വാര്യര്‍. അയാം വിത്ത് ധന്യ വര്‍മ എന്ന യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”എന്റെ അക്കൗണ്ട് ആദ്യം പ്രൈവറ്റായിരുന്നു. പാട്ട് ഇറങ്ങിയതിന് ശേഷം സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ എന്നെ വിളിച്ച് പബ്ലിക് ആക്കാന്‍ പറയുകയായിരുന്നു. ആ സീന്‍ ഷൂട്ട് ചെയ്തതിന് ശേഷം എല്ലാവരും എന്നോട് സീനിനെ പറ്റി പറഞ്ഞിരുന്നു.
പ്രിയ അടിപൊളിയാണെന്നാണ് പറഞ്ഞത്. പക്ഷെ ഞാന്‍ അതിന് മാത്രം എന്താണ് ചെയ്തതെന്ന് എനിക്ക് അറിയില്ല. ആദ്യമായിട്ടായിരുന്നു ഒരു ക്യാമറയെ ഫേസ് ചെയ്തത്. സിനിമയിലെ എന്റെ ഫസ്റ്റ് ഷോട്ടാണ് പാട്ടിലുളളത്. ഫസ്റ്റ് ടേക്കില്‍ തന്നെ അവര്‍ എന്നോട് ഓക്കെ പറഞ്ഞു.
കിടിലന്‍ എക്സ്പ്രഷനാണ് അത് ഹിറ്റാകുമെന്ന് എല്ലാരും പറഞ്ഞു. ഒന്ന് കാണിച്ചു തരുമോയെന്ന് ചോദിച്ചപ്പോള്‍ ഇല്ല സസ്പെന്‍സാണെന്നാണ് പറഞ്ഞത്. പാട്ട് ഇറങ്ങുമ്പോള്‍ കണ്ടാല്‍ മതിയെന്നു മാത്രം പറഞ്ഞു.
അന്ന് എല്ലാവരുടെയും വാട്സാപ്പ് സ്റ്റാറ്റസില്‍ എന്റെ മുഖമായിരുന്നു. യൂട്യൂബിലും എല്ലാവരും കമന്റ് ചെയ്യുന്നത് ആരാണ് ഈ പെണ്‍കുട്ടി എന്ന് തന്നെയാണ്. പിന്നെ ആരോ എന്റെ പേര് കമന്റ് ചെയ്തത് കണ്ടു. പിന്നെ എന്റെ ഫോളോവേര്സ് ഒക്കെ കൂടി. വണ്‍ മില്യണ്‍ ആയി. കൂടാതെ എന്റെ പേരില്‍ 2000 ഫേക്ക് അക്കൗണ്ട്സും നിറയാന്‍ തുടങ്ങി,” പ്രിയ വാര്യര്‍ പറഞ്ഞു.