താന്‍ ‘മദ്യപിച്ച് ലക്കുകെട്ട്’ പെരുമാറുന്നെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്ന വീഡിയോയെ കുറിച്ച് പ്രതികരിച്ച് നടിയും മോഡലുമായ പ്രിയ വാര്യര്‍.
ഷാരണ്‍ നായര്‍ എന്ന യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത വ്‌ളോഗിലായിരുന്നു പ്രിയ വാര്യറും സുഹൃത്തുക്കളും ഡ്രിങ്ക്‌സ് കഴിക്കുന്നതിന്റെയും പാര്‍ട്ടി നടത്തുന്നതിന്റെയും സംസാരിക്കുന്നതിന്റെയുമൊക്കെ ദൃശ്യങ്ങളുണ്ടായിരുന്നത്. എന്നാല്‍ ഇതില്‍ നിന്നും കട്ട് ചെയ്‌തെടുത്ത ഒരു മിനിട്ട് വീഡിയോയായിരുന്നു സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്.
നടിക്കെതിരെ ആ സമയത്ത് വലിയ രീതിയിലുള്ള വിമര്‍ശനവും സൈബര്‍ അറ്റാക്കുമുണ്ടായിരുന്നു. ഈ സംഭവത്തെ കുറിച്ചാണ് ജാങ്കോ സ്‌പേസിന് നല്‍കിയ അഭിമുഖത്തില്‍ പ്രിയ വാര്യര്‍ തുറന്ന് സംസാരിക്കുന്നത്.
വ്‌ളോഗില്‍ നിന്നുള്ള ഭാഗങ്ങള്‍ ഔട്ട് ഓഫ് കോണ്ടക്‌സ്റ്റ് കട്ട് ചെയ്ത് പ്രചരിപ്പിച്ചതാണെന്നും ഇത് വളരെ മോശം പ്രവണതയാണെന്നുമാണ് പ്രിയ പറയുന്നത്. താന്‍ അന്ന് മദ്യപിച്ചിരുന്നെന്നും ഈ പ്രായത്തിലുള്ള എല്ലാവരും ചെയ്യുന്നത് മാത്രമേ താനും ചെയ്തിട്ടുള്ളൂ എന്നും ഫാമിലിക്കും സുഹൃത്തുക്കള്‍ക്കും പ്രശ്‌നമില്ലാത്തിടത്തോളം മറ്റുള്ളവര്‍ എന്ത് പറഞ്ഞാലും അത് തന്നെ ബാധിക്കില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു.
ആ വീഡിയോ കോണ്ടക്‌സ്റ്റില്‍ നിന്നും കട്ട് ചെയ്ത് പ്രചരിപ്പിച്ചതാണ്. അത് വളരെ അനാവശ്യമായിരുന്നു എന്ന് എനിക്കന്ന് തോന്നിയിട്ടുണ്ട്. പേഴ്‌സണലി അറ്റാക്ക് ചെയ്ത് അതിനെ വെറുതെ ഒരു വിഷയമാക്കാനുള്ള ശ്രമമായിരുന്നു അത്.
ഷാരണിന്റെ വീഡിയോസും വ്‌ളോഗ്‌സും ഫോളോ ചെയ്യുന്നവര്‍ക്കറിയാം അതിന്റെ നേചര്‍ എന്താണെന്ന്. ഈ വീഡിയോയില്‍ നിന്ന് ഔട്ട് ഓഫ് കോണ്ടക്‌സ്റ്റ് ആ ഒരു മിനിട്ട് മാത്രം എടുത്ത്, ടാര്‍ഗറ്റ് ചെയ്ത് പ്രചരിപ്പിച്ചതാണ്.
അതൊന്നും എന്നെ ബാധിക്കുന്ന വിഷയമേ അല്ല. ഞാന്‍ ആദ്യമായി മദ്യപിച്ച സമയമായിരുന്നു അതെന്നാണ് തോന്നുന്നത്. ആ വീഡിയോയില്‍ കണ്ടത് ഞാന്‍ മദ്യപിച്ചിരിക്കുന്ന സമയം തന്നെയാണ്. ഞാന്‍ അഭിനയിച്ചതൊന്നുമല്ല.
സെലിബ്രിറ്റി എന്നതും ആക്ടര്‍ എന്നതും സെക്കന്ററി ആയ കാര്യമാണ്. ഒരു വ്യക്തി എന്ന നിലയില്‍ എനിക്ക് പ്രൈവറ്റായ ഒരു ലൈഫുണ്ട്. എന്റെ ജീവിതം എന്റെ രീതിയില്‍ ജീവിക്കാനിഷ്ടമുള്ള ഒരു 23കാരിയാണ് ഞാന്‍. അത് മനസിലാക്കുക.
ബാക്കിയുള്ള 23 വയസുകാരൊന്നും ചെയ്യാത്ത ഒരു പണിയും ഞാനും ചെയ്തിട്ടില്ല. എല്ലാവരും ചെയ്യുന്ന കാര്യങ്ങളേ ഞാനും ചെയ്തിട്ടുള്ളൂ. ഞാനൊരു പബ്ലിക്ക് ഫിഗറായത് കൊണ്ടാണ് ആളുകള്‍ ഇത് ഇത്രയും വലിയ ചര്‍ച്ചാവിഷയമാക്കുന്നത്.
വളരെ സിംപിളായി പറയുകയാണെങ്കില്‍, സ്വന്തം മകളുടെ വീഡിയോയാണ് ഇങ്ങനെ വരുന്നതെങ്കില്‍ നിങ്ങള്‍ അതില്‍ നിന്ന് ഒരു മിനിട്ട് മാത്രം ഔട്ട് ഓഫ് കോണ്ടക്‌സ്റ്റ് കട്ട് ചെയ്ത് പ്രചരിപ്പിക്കുമോ? ഒരിക്കലുമില്ല.
ആ വ്‌ളോഗ് പുറത്തുവന്ന സമയത്ത് എന്റെ അമ്മ അത് കണ്ടിട്ട് ചിരിക്കുകയാണ് ചെയ്തത്, എന്താണ് ഇങ്ങനെ പൊട്ടവാക്കൊക്കെ ഉപയോഗിക്കുന്നത് എന്ന് മാത്രമാണ് എന്റെ അച്ഛന്‍ പറഞ്ഞത്. അത്രയേ അവര്‍ പറഞ്ഞുള്ളൂ. അതാണ് എന്റെ ഏറ്റവും വലിയ കോണ്‍ഫിഡന്‍സ്.
ഞാന്‍ ആദ്യമായി മദ്യപിക്കുന്നത് തന്നെ അച്ഛനോട് പറഞ്ഞശേഷമാണ്. അത്രയും ഫ്രീഡം തരുന്ന ഫാമിലിയാണ് എനിക്കുള്ളത്. അവരുടെയടുത്ത് എനിക്ക് എന്തും പറയാം.
അവരെയും എന്റെ ഫ്രണ്ട്‌സിനെയും ഞാന്‍ വേദനിപ്പിക്കാത്തിടത്തോളം, അവര്‍ക്കത് ഓക്കെയാണെങ്കില്‍ എനിക്കും യാതൊരു പ്രശ്‌നവുമില്ല. ലോകത്ത് വേറെ ആര് എന്ത് പറഞ്ഞാലും എനിക്ക് പ്രശ്‌നമല്ല. ഫാമിലിയെയും ഫ്രണ്ട്‌സിനെയും ബുദ്ധിമുട്ടിക്കരുത് എന്നേ എനിക്കുള്ളൂ, അങ്ങനെയായാല്‍ അത് എനിക്കും ബുദ്ധിമുട്ടാകും.
ഒരുപാട് പോസിറ്റീവ് കമന്റ്‌സും ഞാന്‍ ആ വീഡിയോയില്‍ കണ്ടിട്ടുണ്ട്,” പ്രിയ വാര്യര്‍ പറഞ്ഞു.
Content Highlight: Actress Priya Prakash Varrier about the video circulated about her partying