Malayalam Cinema
നായാട്ടില്‍ പൊലീസ് വേഷമാണെന്ന് പറഞ്ഞപ്പോള്‍ നല്ല എനര്‍ജി കൊടുത്ത് അഭിനയിക്കേണ്ട കഥാപാത്രമായിരുന്നു എന്നാണ് കരുതിയത്: നിമിഷ സജയന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Jun 04, 09:23 am
Friday, 4th June 2021, 2:53 pm

നായാട്ടില്‍ പൊലീസ് വേഷമാണെന്ന് കേട്ടപ്പോള്‍ ആദ്യം കരുതിയത് നല്ല എനര്‍ജി കൊടുത്ത് അഭിനയിക്കേണ്ട കഥാപാത്രമാണെന്നായിരുന്നുവെന്ന് നടി നിമിഷ സജയന്‍. എന്നാല്‍ പിന്നീടാണ് വളരെ ശ്രദ്ധയോടെ ഒതുക്കത്തില്‍ ചെയ്യേണ്ട കഥാപാത്രമാണ് അതെന്ന് മനസിലാവുന്നതെന്നും നിമിഷ പറഞ്ഞു.

സംഭാഷണങ്ങള്‍ കുറവാണ്. മുഖഭാവങ്ങളിലൂടെ പ്രതിഫലിക്കേണ്ട കഥാപാത്രം. അങ്ങനെയൊരു കഥാപാത്രം നല്‍കിയതിന്, അവതരിപ്പിക്കാന്‍ കഴിഞ്ഞതിന് സംവിധായകനോടും മറ്റ് അണിയറ പ്രവര്‍ത്തകരോടും നന്ദിയുണ്ടെന്നും നിമിഷ ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

പ്രതീക്ഷിക്കാതെ തന്നെ നല്ല കഥാപാത്രങ്ങള്‍ കിട്ടാറുണ്ടെന്നും അങ്ങനത്തെ ഒന്നാണ് മഹേഷേട്ടന്‍ തന്ന മാലിക്കിലെ കഥാപാത്രമെന്നും നിമിഷ പറയുന്നു.

തേടിയെത്തുന്ന സിനിമകളില്‍ ഞാന്‍ സംതൃപ്തയാണ്. നിനച്ചിരിക്കാതെ മികച്ച അവസരങ്ങള്‍ ലഭിക്കുന്നു. അതിന് എല്ലാവരോടും നന്ദിയുണ്ട്, നിമിഷ പറഞ്ഞു.

വണ്‍ എന്ന സിനിമയില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചപ്പോഴുണ്ടായ അനുഭവവും നിമിഷ പങ്കുവെച്ചു. വണ്ണില്‍ മമ്മൂക്കയ്ക്ക് ഒപ്പം അഭിനയിച്ചത് കുറച്ച് സീനില്‍ മാത്രമാണ്. വലിയ താരമാണ്. പക്ഷേ വളരെ സിംപിളാണ്. സ്‌നേഹത്തോടെയാണ് അദ്ദേഹം പെരുമാറിയത്. പുറത്തുനിന്ന് കാണുമ്പോഴുള്ള ഗൗരവമൊന്നും ഇല്ല. കളിയും ചിരിയുമൊക്കെയുള്ള ഇടപെടലായിരുന്നു, നിമിഷ പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actress Nimisha Sajayan About Nayat Movie and her Character