നന്ദനത്തിലെ ബാലാമണിക്കുണ്ടായത് പോലെയുള്ള ഭ്രമകല്പനകള്‍ തനിക്കുമുണ്ടായിട്ടുണ്ടെന്ന് നടി നവ്യ നായര്‍. താന്‍ അങ്ങനെ ഒരാളായതുകൊണ്ടാവാം അങ്ങനെ സംഭവിക്കുന്നതെന്നും ഭഗവാന്റെ സാന്നിധ്യം പലപ്പോഴും അനുഭവിച്ചിട്ടുണ്ടെന്നും നവ്യ പറഞ്ഞു. ഗുരുവായൂരിലെ ഡാന്‍സ് പെര്‍ഫോമന്‍സിനിടയില്‍ അത്തരമൊരു അനുഭവത്തിലൂടെ കടന്നുപോയതിനെ പറ്റിയും നവ്യ സംസാരിച്ചു.
നന്ദനം സിനിമ അവസാനിക്കുന്നത് ഇതൊക്കെ ഒരു പെണ്‍കുട്ടിയുടെ ഭ്രമ കല്പനകളാവാം എന്ന് പറഞ്ഞ് കൊണ്ടാണ്. നവ്യ ഒരു ശ്രീകൃഷ്ണ ഭക്തയാണ്, സ്വന്തം ജീവിതത്തില്‍ അങ്ങനെ ഭ്രമാത്മകമായ സിറ്റുവേഷണിലൂടെ പോയിട്ടുണ്ടോ എന്നായിരുന്നു അവതാരകയുടെ ചോദ്യം.
‘ഉണ്ട്, ഞാന്‍ അങ്ങനെയൊരു ആളായതുകൊണ്ടാവാം. ഗുരുവായൂരപ്പന്റെ പ്രസന്‍സ് എനിക്ക് എപ്പോഴും ഫീല്‍ ചെയ്തിട്ടുണ്ട്. നേരത്തെ ഗുരുവായൂരില്‍ ഒരു ഡാന്‍സ് പെര്‍ഫോമന്‍സിനിടയില്‍ ഇമോഷണലി പ്രശ്‌നമുള്ള ഒരു സാഹചര്യത്തിലായിരുന്നു.
അന്ന് പെര്‍ഫോമന്‍സ് കാണാന്‍ ലളിതാന്റി വന്നിട്ടുണ്ടായിരുന്നു. മേക്കപ്പ് ചെയ്തുകൊണ്ടിരുന്നപ്പോള്‍ തന്നെ ലളിതാന്റിയെ കെട്ടിപ്പിടിച്ച് കരഞ്ഞിരുന്നു. ലളിതാന്റിയോട് കാര്യങ്ങളൊക്കെ പറഞ്ഞിരുന്നു. സാരമില്ല, ഗുരുവായൂരപ്പനുണ്ട് കൂടെ എന്ന് പറഞ്ഞ് ലളിതാന്റി സമാധാനിപ്പിച്ചു.
പെര്‍ഫോം ചെയ്യാന്‍ പറ്റുന്നില്ലെന്ന് ഞാന്‍ മാഷിനോട് പറഞ്ഞു. കുട്ടികളുടെ ഗ്രൂപ്പ് ഡാന്‍സ് കഴിഞ്ഞ് ഞാന്‍ ഒരു ഐറ്റം കൂടിയേ കളിക്കുന്നുള്ളൂവെന്ന് പറഞ്ഞു. ആ ഐറ്റം കളിച്ചുകൊണ്ടിരുന്നപ്പോള്‍ ഗുരുവായൂരപ്പന്‍ എന്റെ അടുത്തേക്ക് വരുന്നത് പോലെ തോന്നി. ആ െ ഐറ്റം ഒരു 20 മിനിട്ടിന് മേലെ ഞാന്‍ കളിച്ചു. ഒരു ട്രാന്‍സിലാണ് ഞാന്‍ അത് പെര്‍ഫോം ചെയ്തത്. അത് എന്റെ ഒരു എ്‌സ്പീരിയന്‍സാണ്.
ജീവിതത്തിലെ ഏത് ബുദ്ധിമുട്ടേറിയ സാഹചര്യത്തിലും ഗുരുവായൂരപ്പന്‍ അടുത്തുള്ളതായി തോന്നിയിട്ടുണ്ട്. എന്റെ വിശ്വാസമായിരിക്കാം, ഭ്രമകല്പനയായിരിക്കാം. എല്ലാം അവസാനിച്ചു എന്ന് തോന്നിയ ഘട്ടങ്ങളില്‍ ഒരു കൈ പിടിച്ച് എഴുന്നേല്‍പ്പിക്കാന്‍ ഭഗവാന്‍ കൂടെയുണ്ട്. അത് ഓരോ വ്യക്തികളായിട്ടോ വേറെ ഏതെങ്കിലും രൂപത്തിലോ ഉണ്ടായിട്ടുണ്ട്,’ നവ്യ പറഞ്ഞു.
Content Highlight: Actress Navya Nair says she had hallucinations similar to Balamani’s in Nandanam