Entertainment news
എനിക്ക് ഇഷ്ടമില്ലാത്തത് മരുമക്കള്‍ ചെയ്യാറുണ്ട്, പക്ഷെ ചോദിക്കുമ്പോള്‍ അതുപോട്ടെ കഴിഞ്ഞില്ലെയെന്നാണ് മറുപടി പറയുക: മല്ലിക സുകുമാരന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Feb 24, 03:32 am
Friday, 24th February 2023, 9:02 am

തനിക്ക് ഇഷ്ടമില്ലാത്ത പലതും തന്റെ മരുമക്കള്‍ ചെയ്യറുണ്ടെന്ന് നടി മല്ലിക സുകുമാരന്‍. അതിന്റെ പേരില്‍ താന്‍ അവരെ ശാസിക്കാന്‍ പോകാറില്ലെന്നും ശാസിക്കാന്‍ തുടങ്ങിയാല്‍ നഷ്ടപ്പെടുന്നത് തന്റെ മക്കള്‍ക്കായിരിക്കുമെന്നും മല്ലിക പറഞ്ഞു.

പലപ്പോഴും മരുമക്കള്‍ ചെയ്യുന്നത് കണ്ട് അത് വേണ്ടായിരുന്നുവെന്ന് പലപ്പോഴും തോന്നിയിട്ടുണ്ടെന്നും മല്ലിക പറഞ്ഞു. റെഡ്എ.എഫ്. എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് മല്ലിക ഇക്കാര്യങ്ങള്‍ പറഞ്ഞത്.

തനിക്ക് ഇഷ്ടമില്ലാത്ത പല കാര്യങ്ങളും തന്റെ മരുമക്കള്‍ ചെയ്യാറുണ്ടെന്ന് നടി മല്ലിക സുകുമാരന്‍. ചില കാര്യങ്ങള്‍ നമ്മള്‍ കണ്ടു പഠിച്ചതോ ശീലിച്ചതോ ആയിരിക്കില്ലെന്നും ആ ഒരൊറ്റ കാരണത്തില്‍ ശാസിക്കാന്‍ തുടങ്ങിയാല്‍ നഷ്ടപെടുന്ന സ്വസ്ഥത ചിലപ്പോള്‍ നമ്മളുടെ മക്കളുടെതാകുംമെന്നും താരം പറഞ്ഞു.

”നമ്മള്‍ ഒരു കുടുംബത്തില്‍ വന്നു. നമ്മുടെ മക്കളുടെ ഇഷ്ടം മനസിലാക്കി അവരുടെ വിവാഹം കഴിഞ്ഞു കുട്ടികളായി. നമ്മള്‍ ഇതെല്ലാം ശ്രദ്ധിക്കുകയാണ്. എന്താണ് ആ കുട്ടികളുടെ പ്രായം, അവര്‍ വന്ന ചുറ്റുപാടും നമ്മള്‍ ശ്രദ്ധിക്കണം.

ചില കാര്യങ്ങള്‍ വീട്ടിലെ അപ്പൂപ്പന്‍, അമ്മൂമ്മ എന്നിവര്‍ പറഞ്ഞ് കൊടുത്ത് മാറ്റി കൊണ്ടുവരേണ്ടതാണ്. ചിലത് നമ്മള്‍ കണ്ട് പഠിച്ച് വരുന്നതാണ്. ചില കാര്യങ്ങള്‍ നമ്മള്‍ കണ്ടു പഠിച്ചതോ ശീലിച്ചതോ ആയിരിക്കില്ല. ആ ഒരൊറ്റ കാരണത്തില്‍ നമ്മള്‍ ശാസിക്കാന്‍ തുടങ്ങിയാല്‍ നഷ്ടപെടുന്ന സ്വസ്ഥത ചിലപ്പോള്‍ നമ്മളുടെ മക്കളുടെതാകും.

എനിക്ക് ഇഷ്ടമുള്ളത് മാത്രമാണോ ഇപ്പോള്‍ എന്റെ മരുമക്കള്‍ ചെയ്യുന്നത്? ഒരിക്കലുമല്ല. സ്വാഭാവികമായും അത് വേണ്ടായിരുന്നു എന്ന് തോന്നുന്ന സന്ദര്‍ഭങ്ങളുണ്ട്. പക്ഷെ എന്നോട് ചോദിക്കുമ്പോള്‍ അത് പോട്ടെ കഴിഞ്ഞില്ലെ വിട്ട് കളയെന്നാണ് പറയുക. കാരണം ഞാന്‍ വേണം അവരെ മെന്റലി ഓക്കെയായിട്ട് നിര്‍ത്താന്‍.

പണ്ട് സുഗുവേട്ടനും ആ കാര്യം പറയും. അതായത് പ്രശ്‌നങ്ങള്‍ മാനേജ് ചെയ്ത പോകാന്‍ അവള്‍ മിടുക്കിയാണെന്ന്. എന്റെ മനസില്‍ ഒരു അഭിപ്രായമുണ്ടെങ്കില്‍ ഞാന്‍ ജനറലായിട്ട് ഒരു അഭിപ്രായം പറയും,” മല്ലിക സുകുമാരന്‍ പറഞ്ഞു.

 

content highlight: actress mallika sukumaran about poornima and supria