സ്ട്രഗിളിങ് ടൈമിലാണ് നമ്മളെ ചൂഷണം ചെയ്യാന്‍ എളുപ്പം; മിസ് യൂസ് ചെയ്യാനായിട്ട് കുറച്ചാളുകള്‍ ഉണ്ടാകും: ഹണി റോസ്
Movie Day
സ്ട്രഗിളിങ് ടൈമിലാണ് നമ്മളെ ചൂഷണം ചെയ്യാന്‍ എളുപ്പം; മിസ് യൂസ് ചെയ്യാനായിട്ട് കുറച്ചാളുകള്‍ ഉണ്ടാകും: ഹണി റോസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 7th September 2022, 12:42 pm

കരിയറിന്റെ തുടക്കസമയത്ത് സിനിമയില്‍ വലിയ രീതിയില്‍ സ്ട്രഗിള്‍ ചെയ്യേണ്ടി വന്നിട്ടുണ്ടെന്ന് നടി ഹണി റോസ്. ആദ്യ സിനിമ കഴിഞ്ഞപ്പോള്‍ ഒരുപാട് അവസരങ്ങള്‍ തേടിവരുമെന്ന് കരുതിയിരുന്നെന്നും എന്നാല്‍ അതുണ്ടായില്ലെന്നും ഹണി റോസ് പറഞ്ഞു. തുടക്കകാലത്തൊക്കെ ചില മോശം അനുഭവങ്ങള്‍ തനിക്ക് സിനിമയില്‍ നിന്നും ഉണ്ടായിട്ടുണ്ടെന്നും ഫ്‌ളവേഴ്‌സ് ഒരു കോടി പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ ഹണി റോസ് പറഞ്ഞു.

‘ആദ്യ സമയത്ത് നമുക്ക് ഇന്‍ഡസ്ട്രി എന്താണെന്ന് അറിയില്ല. നമ്മള്‍ പ്രതീക്ഷിക്കുന്നത് ആദ്യ സിനിമ കഴിഞ്ഞാല്‍ ഒരുപാട് അവസരം വരുമെന്നാണ്. പിന്നെ ആദ്യ സിനിമ അത്ര വലിയ വിജയവുമായിരുന്നില്ല. നമ്മുടെ പെര്‍ഫോമന്‍സും ഒരു ഘടകമായിരിക്കും. എല്ലാ അതിനെ ബാധിച്ചിട്ടുണ്ടാകും. പിന്നെ വലിയൊരു ശ്രമവും എന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. ആദ്യ സിനിമ അഭിനയിച്ചു, തിരിച്ചുവന്നു. നമ്മളെ ഇനി ആളുകള്‍ അവസരവുമായി ഇങ്ങോട്ട് വിളിക്കുമെന്നൊക്കെയാണ് കരുതിയത്. അന്ന് അറിയില്ലല്ലോ എങ്ങനെയാണെന്ന്. പിന്നെ ഇതൊരു തലവര കൂടിയാണ്.

സിനിമയുടെ തുടക്കകാലത്ത് എന്തെങ്കിലും മോശം അനുഭവം ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും ഉണ്ടായിട്ട് എന്നായിരുന്നു ഹണി റോസിന്റെ മറുപടി.

ഇപ്പോള്‍ കാലം കുറച്ച് മാറിയിട്ടുണ്ട്. പണ്ട് കാലത്ത് കോംപ്രമൈസിങ് എന്നൊരു വാക്ക് തന്നെ മലയാള സിനിമയില്‍ ഉണ്ടായിരുന്നല്ലേ എന്ന ചോദ്യത്തിന് ഉണ്ടെന്നും പക്ഷേ അത് എല്ലായിടത്തും ഇല്ലെന്നുമായിരുന്നു ഹണി റോസിന്റെ മറുപടി.

ആളുകളെ മിസ് യൂസ് ചെയ്യാനായിട്ട് തന്നെ കുറച്ചാളുകള്‍ ഉണ്ടാകാം. തെറ്റിദ്ധരിപ്പിക്കാന്‍. നമ്മുടെ സ്ട്രഗിളിങ് ടൈമിലാണല്ലോ നമ്മളെ ചൂഷണം ചെയ്യാന്‍ എളുപ്പം. അത് നോക്കി അതിന് വേണ്ടി ചിലയാളുകള്‍ ഉണ്ടായിരിക്കാം. അങ്ങനെയുള്ള ആളുകളേയുള്ളൂ. അല്ലാതെ എനിക്ക് ഫിസിക്കലിയുള്ള ബുദ്ധിമുട്ടൊന്നും ഒരിക്കലും ഒരു സെറ്റില്‍ നിന്നും ഉണ്ടായിട്ടില്ല. മെന്റല്‍ ഹറാസ്‌മെന്റൊക്കെ അത്യാവശ്യം ഉണ്ടായിട്ടുണ്ട്, ഹണി റോസ് പറഞ്ഞു.

ആദ്യമൊക്കെ നമുക്ക് അത് ഭയങ്കര ഷോക്കായിരുന്നു. ഇങ്ങനെയൊരു പ്രായത്തിലൊക്കെ ഇത്തരത്തിലൊരു കമന്റ് കേള്‍ക്കുക എന്ന് പറയുമ്പോള്‍ ശരിക്കും മാനസികമായി വലിയ ബുദ്ധിമുണ്ട് ഉണ്ടായിരുന്നു.

ഫോണിലൊക്കെയാണെങ്കില്‍ അത് കട്ട് ചെയ്ത് പോയി കരയുകയൊക്കെയായിരിക്കും ചെയ്യുക. റിയാക്ട് ചെയ്യാനുള്ള പക്വത ഉണ്ടായിരിക്കില്ല. പിന്നീട് അതിന് ശേഷം റിയാക്ട് ചെയ്യുകയും ഷൗട്ട് ചെയ്യുകയുമൊക്കെ ചെയ്തിട്ടുണ്ടാകും.

പിന്നെ നമ്മള്‍ കുറച്ച് മൂവീസൊക്കെ ചെയ്ത് ഒരു പേരായി എന്ന് കണ്ട് കഴിയുമ്പോള്‍ അത് അങ്ങ് തീരും. പിന്നെ അങ്ങനെ ഒരു മോശം കാര്യം ആരും ധൈര്യമായി നമ്മുടെ അടുത്ത് പറയാന്‍ നില്‍ക്കില്ല, ഹണി റോസ് പറഞ്ഞു.

മോഹന്‍ലാല്‍ നായകനാകുന്ന മോണ്‍സ്റ്ററാണ് ഹണി റോസിന്റേതായി പുറത്തിറങ്ങാനുള്ള പുതിയ ചിത്രം. ചിത്രത്തില്‍ നായികാ കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ഉദയകൃഷ്ണയുടേതാണ് തിരക്കഥ. വൈശാഖാണ് സംവിധാനം.

Content Highlight: Actress Honey Rose about her struggling period of cinema