ലോക്കൊന്നും ഇല്ലാത്ത റൂമില്‍ കോസ്റ്റിയൂം മാറുമ്പോള്‍ രണ്ട് തട്ടൊക്കെ തട്ടിയാണ് ഷൈന്‍ പോകുക, ക്ലൈമാക്‌സ് ഷൂട്ട് ചെയ്യുമ്പോള്‍ ഞങ്ങള്‍ സെറ്റില്‍ വെച്ച് അടി ആയിട്ടുണ്ട്: ഐശ്വര്യ ലക്ഷ്മി
ഐശ്വര്യ ലക്ഷ്മി കേന്ദ്രകഥാപാത്രമായെത്തിയ പുതിയ ചിത്രമാണ് കുമാരി. ചിത്രത്തില്‍ കുമാരിയുടെ ഭര്‍ത്താവായാണ് ഷൈന്‍ എത്തുന്നത്. സെറ്റില്‍ ഷൈനിന് ഒപ്പമുള്ള അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ഐശ്വര്യ. ഷൈനുമായി സെറ്റില്‍ വെച്ച് വഴക്ക് ഉണ്ടായിട്ടുണ്ടെന്നും പിന്നീട് അതൊന്നും മനസില്‍ വെക്കാതെ തന്നോട് സ്‌നേഹത്തോടെയാണ് അദ്ദേഹം സംസാരിക്കുകയെന്നും താരം പറഞ്ഞു.
വസ്ത്രം മാറാനായി പോകുമ്പോള്‍ വാതിലില്‍ മുട്ടി പോകുമെന്നും തുറക്കുമോയെന്ന് പേടി ഉണ്ടായിട്ടുണ്ടെന്നും ഐശ്വര്യ പറഞ്ഞു. മൂവി മാന്‍ ബ്രോഡ് കാസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് ഷൈനെക്കുറിച്ച് താരം സംസാരിച്ചത്.
”ഷൈന്‍ മനോഹരമായ ചിന്താഗതിയുള്ള വ്യക്തിയായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. അദ്ദേഹത്തിന് എപ്പോഴും സംശയമാണ്. സംശയങ്ങള്‍ എല്ലാം വളരെ നല്ലതാണ്. ലാസ്റ്റ് സ്‌ക്രീനില്‍ വരുമ്പോഴാണ് നമുക്ക് മനസിലാകുക. എന്തിനാണ് ആ സംശയങ്ങളെല്ലാം ചോദിച്ചതെന്ന്.
ഒരു കോആക്ടര്‍ എന്ന നിലയില്‍ ഭയങ്കര കേയറിങ്ങാണ്. ക്ലൈമാക്‌സ് ഷൂട്ട് ചെയ്യുന്ന സമയത്ത് ഞങ്ങള്‍ അടി ഉണ്ടാക്കിയിട്ടുണ്ട്. വെറുതെ സംശയങ്ങള്‍ ചോദിച്ച് സമയം കളയുന്നതിനായിരുന്നു അടി ആയത്. ഷൈന്‍ എനിക്ക് ദേഷ്യം പിടിക്കുന്നുണ്ട് മിണ്ടാതിരിക്ക് എന്ന് വളരെ ദേഷ്യത്തോടെ പറഞ്ഞാലും കുറച്ച് കഴിഞ്ഞ് അദ്ദേഹം വളരെ കൂളായി വന്ന് മിണ്ടും. ഒരിക്കലും സ്‌നേഹം കുറയുന്നില്ല.
ഞാന്‍ ഷൈന്‍ട്ടാ എന്നാണ് വിളിക്കുക. എന്നെ ഭയങ്കര ഇഷ്ടമാണ്. വേറെ ഒരു സിനിമയില്‍ ഞങ്ങള്‍ ഒന്നിച്ച് വര്‍ക്ക് ചെയ്തിട്ടുണ്ട്. സെറ്റില്‍ ഞാന്‍ ഉണ്ടെന്ന് അറിഞ്ഞിട്ട് എന്നെ കുറേ അന്വേഷിച്ച് നടന്നു എന്നൊക്കെ പിന്നീട് അറിഞ്ഞിരുന്നു.
എന്നോട് ഭയങ്കര സ്‌നേഹമാണ് അതുപോലെ ഇടക്ക് എനിക്ക് തോന്നിയിട്ടുണ്ട് എന്നെ നല്ല പേടി ഉണ്ടെന്ന്. കാണിക്കുന്ന എല്ലാമൊന്നും ഞാന്‍ വകവെച്ച് കൊടുക്കില്ല. തിരിച്ച് നല്ലോണം പറയും ആ ഒരു ഫ്രീഡം എനിക്ക് തന്നിട്ടുണ്ട്. എന്റെ ഫേവറൈറ്റ് കോആക്ടര്‍ ആണ്.
എന്നെ ഇടക്ക് പേടിപ്പിച്ചിട്ടുണ്ട്. നമ്മള്‍ വലിയൊരു വീട്ടിലാണ് ഷൂട്ട്. കോസ്റ്റിയൂം മാറാന്‍ പോകുമ്പോള്‍ എന്റെ സ്റ്റാഫ് പുറത്ത് നില്‍ക്കാറാണ് പതിവ്. നമുക്ക് ലോക്ക് ഒന്നും ഇല്ലാത്ത റൂം ആയിരുന്നു. ആരെങ്കിലും അറിയാതെ വന്നാലോ എന്ന് കരുതി സ്റ്റാഫ് പുറത്ത് നില്‍ക്കും. ഷൈന്‍ പോകുന്ന വഴിക്ക് പേടിപ്പിച്ചിട്ടാണ് പോകുക. കുമാരി എന്നൊക്കെ വിളിച്ച് രണ്ട് തട്ടൊക്കെ തട്ടിയാണ് പോകുക. എന്റെ ദൈവമേ ഇയാള്‍ ഇനി തുറക്കുമോയെന്നൊക്കെ തോന്നും. നമ്മള്‍ അങ്ങനെ വിചാരിച്ച് പോകും. പക്ഷേ ആള്‍ അങ്ങനെ അല്ല.
അഭിമുഖങ്ങളിലെ ഷൈനിനെ എനിക്ക് അറിയില്ല. ഞാന്‍ അദ്ദേഹത്തോട് തന്നെ പറഞ്ഞിട്ടുണ്ട് ഇയാള്‍ എന്താണ് അവിടെ പോയിട്ട് കാണിക്കുന്നതെന്ന്. അങ്ങനെ അദ്ദേഹത്തോട് എനിക്ക് എന്തും പറയാം,” ഐശ്വര്യ ലക്ഷമി പറഞ്ഞു.
ഐശ്വര്യ ലക്ഷ്മിക്കും ഷൈന്‍ ടോം ചാക്കോക്കും പുറമെ സ്വാസിക, തന്‍വി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ കുമാരി സംവിധാനം ചെയ്തിരിക്കുന്നത് നിര്‍മല്‍ സഹദേവാണ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് ചിത്രം അവതരിപ്പിക്കുന്നത്.
content highlight: actress aiswarya lekshmi about shine tom chakko in the movie kumari