വിജയ് ഉടന്‍ രാഷ്ട്രീയത്തിലിറങ്ങുമെന്ന് പിതാവ്; ഒരിക്കലും ബി.ജെ.പിയില്‍ ചേരില്ല
Tamilnadu politics
വിജയ് ഉടന്‍ രാഷ്ട്രീയത്തിലിറങ്ങുമെന്ന് പിതാവ്; ഒരിക്കലും ബി.ജെ.പിയില്‍ ചേരില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Oct 21, 11:14 am
Wednesday, 21st October 2020, 4:44 pm

ചെന്നൈ: നടന്‍ വിജയ് ഉടന്‍ രാഷ്ട്രീയത്തിലിറങ്ങുമെന്ന് പിതാവ് എസ്. ചന്ദ്രശേഖര്‍. എന്നാല്‍ ഒരു കാരണവശാലും വിജയ് ബി.ജെ.പിയില്‍ ചേരില്ലെന്നും അദ്ദേഹം പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

നേരത്തെ ദക്ഷിണേന്ത്യന്‍ സിനിമാ താരവും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഖുശ്ബു സുന്ദര്‍ ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെ വിജയും ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന ഊഹാപോഹങ്ങള്‍ ഉണ്ടായിരുന്നു.

എന്നാല്‍ അത്തരം വാര്‍ത്തകള്‍ ശരിയല്ലെന്ന് നേരത്തെ വിജയിയുടെ പിതാവ് പറഞ്ഞിരുന്നു. ന്യൂസ് മിനുട്ടിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വിജയിയുടെ രാഷ്ട്രീയ പ്രവേശനം കഴിഞ്ഞ കുറെ നാളായി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. നേരത്തെ മെര്‍സല്‍ എന്ന സിനിമയില്‍ കേന്ദ്രസര്‍ക്കാരിന്റെ ജി.എസ്.ടിയേയും മറ്റ് സാമ്പത്തിക പരിഷ്‌കാരങ്ങളേയും വിജയ് വിമര്‍ശിച്ചിരുന്നു.

തന്റെ കഴിഞ്ഞ മൂന്ന് സിനിമകളുടെ ഓഡിയോ ലോഞ്ചിലും വിജയ് കൃത്യമായ രാഷ്ട്രീയം മുന്നോട്ടുവെച്ചിരുന്നു. താന്‍ മുഖ്യമന്ത്രിയായാല്‍ ആ സ്ഥാനത്തിരുന്ന് അഭിനയം നടത്തില്ല. എന്റെ ജോലി സത്യസന്ധമായി ചെയ്യും എന്നായിരുന്നു ഒരു വേദിയില്‍ വിജയ് തുറന്നടിച്ചത്.

ഇതിന് പിന്നാലെ വിജയ്‌ക്കെതിരെ ആദായ നികുതി വകുപ്പിന്റെ അന്വേഷണവും റെയ്ഡും ഉണ്ടായിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actor Vijay Political entry soon