സിനിമാ ഇന്ഡസ്ട്രിയിലെ തന്റെ ഏറ്റവും അടുത്ത സുഹൃത്തിനെ കുറിച്ച് മനസുതുറക്കുകയാണ് നടന് സണ്ണി വെയ്ന്‍. മറ്റാരുമല്ല മലയാള സിനിമയിലെ ഡി.ക്യൂ എന്നറിയപ്പെടുന്ന ദുല്‍ഖറിനെ കുറിച്ചാണ് സണ്ണി പറയുന്നത്.
സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ തുടങ്ങിയ സൗഹൃദം നീണ്ട ഒന്‍പത് വര്‍ഷങ്ങള്‍ക്കിപ്പുറവും അതുപോലെ തന്നെ അല്ലെങ്കില്‍ അതിനേക്കാള്‍ ശക്തമായി നില്‍ക്കുന്നുണ്ടെന്ന് സണ്ണി വെയ്ന്റെ വാക്കുകളില്‍ വ്യക്തം.
അനുഗ്രഹീതന്‍ ആന്റണി എന്ന സിനിമയുടെ സെറ്റില്‍വെച്ച് സര്‍പ്രൈസായി സണ്ണിയുടെ പിറന്നാള്‍ ആഘോഷിച്ച ദുല്‍ഖറിനെ കുറിച്ചാണ് സണ്ണി വാചാലനാകുന്നത്.
ദുല്‍ഖര്‍ എപ്പോഴും അങ്ങനെയാണെന്നും നമ്മുടെ മനസ് നിറച്ചുകളയുമെന്നുമാണ് വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ സണ്ണി വെയ്ന്‍ പറയുന്നത്. അന്ന് അങ്ങനെയൊരു സര്‍പ്രൈസ് താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും താരം പറയുന്നു.
‘സിനിമയുടെ വിജയം പങ്കിടാന്‍ പ്രത്യേകമായി ഒരു കേക്ക് തയ്യാറാക്കി വെച്ചിരുന്നു. ഞാനാകെ സെന്റിമെന്റലായിപ്പോയി. സോഷ്യല്‍മീഡിയയിലൂടെ ഞാന്‍ പറഞ്ഞതുപോലെ തന്റെ ഉയര്‍ച്ചയിലും താഴ്ചയിലും ഒരുപോലെ കൈ പിടിച്ച് കൂടെ നിന്നയാളാണ് ദുല്‍ഖര്‍. എപ്പോഴും ഞാന്‍ സ്നേഹിക്കുന്ന എന്നെ സ്നേഹിക്കുന്ന എന്റെയാശാന്‍,’ സണ്ണി വെയ്ന്‍ പറഞ്ഞു.
ശ്രീനാഥ് രാജേന്ദ്രന് സംവിധാനം ചെയ്ത സെക്കന്‍ഡ് ഷോയിലൂടെയാണ് 2012-ല്‍ വയനാടുകാരന്‍ സുജിത് ഉണ്ണികൃഷ്ണന് എന്ന സണ്ണി വെയ്ന്‍ സിനിമയിലെത്തുന്നത്.
പിന്നീടിങ്ങോട്ട് തട്ടത്തിന് മറയത്ത്, നീ കോ ഞാന്‍ ചാ, അന്നയും റസൂലും, നീലാകാശം പച്ചക്കടല്‍, ആന്മരിയ കലിപ്പിലാണ്, പോക്കിരി സൈമണ്‍, ആട്, ഫ്രഞ്ച് വിപ്ലവം, ജൂണ്‍ തുടങ്ങി മുപ്പതോളം ചിത്രങ്ങളില്‍ സണ്ണി വേഷമിട്ടു. ജിപ്സി എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചു. അനുഗ്രഹീതന്‍ ആന്റണി, ചതുര്‍മുഖം എന്നിവയാണ് സണ്ണി വെയിനിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക