മലയാളത്തിലേക്ക് തിരിച്ചുവന്ന സമയത്ത് സുരേഷ് ഗോപിയെ നായകനാക്കി സിനിമ സംവിധാനം ചെയ്യാന്‍ പ്ലാനിട്ടു, പിന്നീട് അത് ചെയ്തിട്ട് കാര്യമില്ലെന്ന് മനസിലായി: ശങ്കര്‍
മലയാള സിനിമാ പ്രേക്ഷകര്‍ക്ക് വളരെ സുപരിചിതനായ താരമാണ് ശങ്കര്‍. ഇടക്കാലത്ത് താന്‍ അഭിനയത്തില്‍ നിന്നും സംവിധാനത്തിലേക്ക് മാറാന്‍ ആഗ്രഹിച്ചിരുന്നു എന്നും, സുരേഷ് ഗോപിയെ ആണ് അന്ന് നായകനായി കണ്ടിരുന്നത് എന്നും പറയുകയാണ് നടന്‍. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇത് പറഞ്ഞത്.
‘1988ല്‍ മലയാളത്തില്‍ നിന്ന് മാറി ഞാന്‍ തമിഴിലേക്ക് പോയി. കാതല്‍ എന്നും നദിയിനിലെ എന്ന സിനിമയാണ് അന്ന് ചെയ്തത്. ആ സിനിമ തമിഴ്നാട്ടില്‍ വലിയ ഹിറ്റ് ആവുകയും ചെയ്തു. അതിന് ശേഷം ഞാന്‍ ഏഴെട്ട് തമിഴ് പടങ്ങള്‍ കമ്മിറ്റ് ചെയ്തു.
പിന്നെ ഞാന്‍ മലയാളത്തിലേക്ക് തിരിച്ചുവരുന്നത് കിഴക്കുണരും പക്ഷി എന്ന സിനിമയിലൂടെയാണ്. കുറച്ച് കഴിഞ്ഞപ്പോള്‍ എന്റെ ട്രാക്ക് ഒന്ന് മാറ്റാമെന്ന് ഞാന്‍ തന്നെ തീരുമാനിച്ചു. അങ്ങനെ സംവിധാനത്തിലേക്ക് തിരിഞ്ഞു.
അങ്ങനെയാണ് സുരേഷ് ഗോപി ചിത്രവുമായി ഞാന്‍ മുമ്പോട്ട് പോകുന്നത്. ഏതാണ്ട് സിനിമയുടെ എല്ലാ കാര്യങ്ങളും പൂര്‍ത്തിയായിരുന്നു. എന്നാല്‍ ഷൂട്ടിങ് തുടങ്ങുന്നതിന് തൊട്ട് മുമ്പായി ഞങ്ങള്‍ എഴുതി വെച്ച കുറേ സംഭവങ്ങള്‍ വേറെ ഒരു സിനിമയില്‍ വന്നു. അപ്പോള്‍ പിന്നെ ആ കഥ ചെയ്തിട്ട് കാര്യമില്ല.
പിന്നെ വേറൊരു കഥക്ക് വേണ്ടി കുറെ നോക്കിയിരുന്നു. എന്റെ ആദ്യത്തെ സിനിമ ആണല്ലോ, അപ്പോള്‍ എനിക്ക് തൃപ്തികരമായ ഒരു കഥയും കിട്ടിയില്ല. അങ്ങനെ അത് വേണ്ടാ എന്ന് വെക്കേണ്ടി വന്നു.
ശരിക്കും പറഞ്ഞാല്‍ എന്റെ മനസില്‍ ചില പ്രതീക്ഷകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അതൊന്നും എനിക്ക് കിട്ടിയില്ല. കാരണം ചിലപ്പോള്‍ ഞാന്‍ ചെയ്ത സിനിമകളുടെ കഥ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടാത്തത് കൊണ്ടാകാം. അന്ന് ചെയ്ത സിനിമകള്‍ക്ക് കളക്ഷന്‍ ഒക്കെ കിട്ടിയിരുന്നു. പക്ഷെ എന്താണെന്ന് അറിയില്ല വിചാരിച്ച തരത്തില്‍ ഒരു വിജയം നേടാന്‍ അവക്കൊന്നും കഴിഞ്ഞില്ല,’ ശങ്കര്‍ പറഞ്ഞു.
എണ്‍പതുകളിലും തൊണ്ണൂറുകളിലും മലയാളത്തിലെ മുന്‍നിര നായകന്മാരില്‍ ഒരാളായിരുന്നു ശങ്കര്‍. ഏതാണ്ട് ഇരുന്നൂറോളം സിനിമകളില്‍ താരം അന്ന് അഭിനയിച്ചിരുന്നു. എന്നാല്‍ കുറച്ച് കാലങ്ങള്‍ക്കപ്പുറം സിനിമയില്‍ നിന്ന് തന്നെ അദ്ദേഹം പൂര്‍ണമായി മാറി നിന്നു. പിന്നീട് സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്ത് തിരിച്ചുവരവ് നടത്തി.
Content Highlight: actor shankar says He planned to direct the movie with Suresh Gopi as the hero