Entertainment news
ധ്രുവങ്ങള്‍ 16 ന് ശേഷം വീണ്ടും റഹ്മാനും കാര്‍ത്തിക് നരേനും ഒന്നിക്കുന്നു; നായകരായി സൂപ്പര്‍ താരങ്ങള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Jan 02, 07:35 am
Sunday, 2nd January 2022, 1:05 pm

ചെന്നൈ: ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ ഇഷ്ട ലിസ്റ്റില്‍ ഇടം പിടിച്ച സംവിധായകനാണ് കാര്‍ത്തിക് നരേന്‍. ആദ്യ സിനിമയായ ധ്രുവങ്ങള്‍ 16 എന്ന ചിത്രത്തില്‍ റഹ്മാനായിരുന്നു നായകനായത്.

വര്‍ഷങ്ങള്‍ക്ക് ഇപ്പുറം റഹ്മാനും കാര്‍ത്തികും വീണ്ടും ഒന്നിക്കുകയാണ്. പേരിട്ടിട്ടില്ലാത്ത ചിത്രത്തില്‍ റഹ്മാനൊപ്പം അഥര്‍വ മുരളിയും പ്രധാനവേഷത്തില്‍ എത്തും.

ഇതിന് പുറമെ നടന്‍ ശരത് കുമാറും ചിത്രത്തില്‍ പ്രധാനവേഷത്തിലുണ്ട്. ഹൈപ്പര്‍ലിങ്ക് ത്രില്ലറായിരിക്കും ഇതെന്ന് കാര്‍ത്തിക് ട്വിറ്ററില്‍ കുറിച്ചു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഉടന്‍ പുറത്തിറങ്ങും.

അരുണ്‍ വിജയ്, പ്രിയ ഭവാനി ശങ്കര്‍ എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തിയ മാഫിയ ആണ് കാര്‍ത്തിക്കിന്റെ റിലീസ് ചെയ്ത ഒടുവിലത്തെ ഫീച്ചര്‍ ഫിലിം.

ഇതിന് പുറമെ നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്ത നവരസയില്‍ പ്രൊജക്റ്റ് അഗ്‌നി സംവിധാനം ചെയ്തതും കാര്‍ത്തിക് ആയിരുന്നു.

ധനുഷിനൊപ്പം മാരന്‍ എന്ന ഒരു ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറും കാര്‍ത്തിക്കിന്റെതായി ഒരുങ്ങുന്നുണ്ട്. മാളവിക മോഹനന്‍ ആണ് നായിക.

മാസ്റ്റര്‍ മഹേന്ദ്രന്‍, സമുദ്രക്കനി, സ്മൃതി വെങ്കട്ട്, കൃഷ്ണകുമാര്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജി.വി പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Actor Rahman and Director Karthik Narain reunite after Druvangal 16; Atharvaa Murali, Sarathkumar also in