കളയുടെ രാഷ്ട്രീയവും രോഹിത് എന്ന സംവിധായകനും, അതാണ് ആ പടം ചെയ്തത്; കളയിലെ നായകന്‍ മൂര്‍ സംസാരിക്കുന്നു
അന്ന കീർത്തി ജോർജ്

കള സിനിമയിലെ യഥാര്‍ത്ഥ നായക കഥാപാത്രമായ പയ്യനെ അവതരിപ്പിച്ച മൂര്‍, കള സിനിമാനുഭവങ്ങളെ കുറിച്ചും അഭിനയ ജീവിതത്തെ കുറിച്ചം സംസാരിക്കുന്നു. മംലശ്ശേരി നീലകണ്ഠനേയും ഇന്ദുചൂഢനെയും ആഘോഷിച്ച മലയാളിയ്ക്ക് മാറ്റി ചിന്തിക്കാന്‍ സമയമായെന്നും ജാതിവ്യവസ്ഥ ഇന്നും കൊടികുത്തി വാഴുന്ന നാടാണ് കേരളമെന്നും മൂര്‍ പറയുന്നു.

രോഹിത് വി.എസ് സംവിധായകനും കള മുന്നോട്ടുവെക്കുന്ന ദളിത്-അംബേദ്കര്‍ രാഷ്ട്രീയവുമാണ് തന്നെ ഈ സിനിമയുടെ കൂടെ നില്‍ക്കാന്‍ പ്രേരിപ്പിച്ച ഘടകങ്ങളെന്ന് കൂടി പറയുകയാണ് മൂര്‍. പയ്യന്‍ എന്ന കഥാപാത്രത്തോടൊപ്പം ജനങ്ങള്‍ നില്‍ക്കുമോയെന്ന സംശയം ആദ്യമുണ്ടായിരുന്നെന്നും എന്നാല്‍ തിയേറ്ററിലെ കയ്യടികള്‍ ആ ഭയം ഇല്ലാതാക്കിയെന്നും മൂര്‍ കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Actor Moor of the movie Kala talks about Kala and his acting experience

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.