Obituary
നടന്‍ കുണ്ടറ ജോണി അന്തരിച്ചു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Oct 17, 05:33 pm
Tuesday, 17th October 2023, 10:56 pm

നടന്‍ കുണ്ടറ ജോണി അന്തരിച്ചു. 71 വയസ്സായിരുന്നു. ഹൃദയാസ്തംഭനത്തെ തുടര്‍ന്നാണ് മരണം. ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വില്ലന്‍ വേഷങ്ങളില്‍ ശ്രദ്ധ നേടിയ നടനാണ്.

1979ല്‍ റിലീസ് ചെയ്ത അഗ്നിപര്‍വതം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. കിരീടം, ചെങ്കോല്‍, നാടോടിക്കാറ്റ് അടങ്ങിയ നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. മേപ്പടിയനാണ് അവസാനം അഭിനയിച്ച ചിത്രം.

Content Highlight: Actor Kundara johny passed away