Entertainment
ഷൂട്ടിംഗിനിടെ വീണ് ഫഹദ് ഫാസിലിന് പരിക്കേറ്റു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Mar 03, 10:39 am
Wednesday, 3rd March 2021, 4:09 pm

പുതിയ സിനിമയുടെ ഷൂട്ടിംഗിനിടെ നടന്‍ ഫഹദ് ഫാസിലിന് പരിക്കേറ്റു. സെറ്റിനു മുകളില്‍ നിന്നു വീണാണ് പരിക്ക് പറ്റിയത്. മലയന്‍കുഞ്ഞ് എന്ന സിനിമയില്‍ വീട് മണ്ണിനടിയിലേക്ക് ഒലിച്ചു പോകുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് ഫഹദിന് അപകടം സംഭവിച്ചത്.

ഫഹദിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വീഴ്ചയുടേതായ ചെറിയ വേദനകളൊഴിച്ചു നിര്‍ത്തിയാല്‍ മറ്റു കുഴപ്പങ്ങളൊന്നുമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഷൂട്ടിംഗിനായി നിര്‍മിച്ച വീടിന്റെ മുകളില്‍ നിന്നാണ് ഫഹദ് വീണത്. ഫഹദ് ആശുപത്രിയിലായതിനെ തുടര്‍ന്ന് മലയന്‍കുഞ്ഞിന്റെ ചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുകയാണ്.