സിനിമയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രത്തെ അവതരിപ്പിച്ചത് തെറ്റായിപ്പോയി; ഹോളിവുഡ് താരം
Entertainment news
സിനിമയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രത്തെ അവതരിപ്പിച്ചത് തെറ്റായിപ്പോയി; ഹോളിവുഡ് താരം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 23rd November 2021, 2:07 pm

ഹോളിവുഡ് ചിത്രം ‘ദ ഡാനിഷ് ഗേളി’ല്‍ ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രത്തെ അവതരിപ്പിച്ചത് തെറ്റായി പോയെന്ന് വെളിപ്പെടുത്തി ഓസ്‌കര്‍ ജേതാവ് കൂടിയായ സൂപ്പര്‍ താരം എഡ്ഡി റെഡ്‌മെയ്ന്‍. 2015ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ലിലി എല്‍ബെ എന്ന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്.

കഥാപാത്രത്തെയും എഡ്ഡിയുടെ പ്രകടനത്തേയും ഒരുപാട് പേര്‍ പ്രശംസിച്ചിരുന്നെങ്കിലും യഥാര്‍ത്ഥത്തില്‍ ട്രാന്‍സ് ആയ ഒരു അഭിനേതാവായിരുന്നു ആ റോളില്‍ അഭിനയിക്കേണ്ടിയിരുന്നതെന്ന തരത്തിലും വ്യാപകമായി അഭിപ്രായങ്ങളുയര്‍ന്നിരുന്നു.

”മികച്ച ഉദ്ദേശത്തോട് കൂടിയായിരുന്നു ഞാന്‍ ആ സിനിമ ചെയ്തത്. എന്നാല്‍ എനിക്ക് തോന്നുന്നു അത് ഒരു തെറ്റായിരുന്നു എന്ന്,” എഡ്ഡി സണ്‍ഡേ ടൈംസിനോട് പ്രതികരിച്ചു.

വര്‍ഷങ്ങളായി ട്രാന്‍സ്‌ജെന്‍ഡറുകളുടെ കഥ പറയുന്ന സിനിമകളുടെ വിജയങ്ങള്‍ക്ക് പിന്നില്‍ അതല്ലാത്ത സിസ്‌ജെന്‍ഡറായ ആളുകളാണെന്നും അത് മാറി ഭാവിയില്‍ ട്രാന്‍സ് റോളുകളില്‍ കൂടുതല്‍ ട്രാന്‍സ് നടന്മാര്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും താരം പറഞ്ഞു.

പ്രസിദ്ധ ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ ജീവിതകഥ പറഞ്ഞ ‘ദ തിയറി ഓഫ് എവരിതിങ്’ എന്ന സിനിമയ്ക്കാണ് എഡ്ഡിയ്ക്ക് മികച്ച നടനുള്ള ഓസ്‌കര്‍ ലഭിച്ചത്. ഡാനിഷ് ഗേളിലെ അഭിനയത്തിന് ഓസ്‌കര്‍ നോമിനേഷനും ലഭിച്ചിരുന്നു.

ടോം ഹൂപ്പറാണ് ഡാനിഷ് ഗേള്‍ സംവിധാനം ചെയ്തത്. ഫന്റാസ്റ്റിക് ബീസ്റ്റ് ആണ് താരത്തിന്റെ മറ്റൊരു പ്രധാന ചിത്രം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Actor Eddie Redmayne said playing a transgender in film ‘The Danish Girl’ was “a mistake