actress attack case
നീതിയ്ക്കും സത്യത്തിനും വേണ്ടിയുള്ള യുദ്ധത്തിലാണ് താനെന്ന് ദിലീപ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Nov 10, 04:10 am
Wednesday, 10th November 2021, 9:40 am

കൊച്ചി: നീതിക്കും സത്യത്തിനും വേണ്ടിയുള്ള യുദ്ധത്തിലാണ് താനെന്ന് നടന്‍ ദിലീപ്. ആലുവ നഗരസഭയുടെ ശതാബ്ദി ആഘോഷങ്ങളുടെ ലോഗോ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു ദിലീപ്.

തന്റെ പോരാട്ടത്തിന് നാട്ടുകാരുടെ പിന്തുണ വേണമെന്നും ദിലീപ് പറഞ്ഞു.

‘ഞാനിപ്പോള്‍ അനുഭവിക്കുന്ന പ്രശ്നമെന്താണെന്ന് നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയാം. ഞാന്‍ ജയിലില്‍ നിന്നു വന്ന സമയത്ത് ആലുവയിലെ ജനങ്ങളാണ് അവിടെ വന്ന് എനിക്ക് ആവേശം പകര്‍ന്നത്. എന്നെ മാറ്റിനിര്‍ത്താതെ നിങ്ങളോടൊപ്പം ചേര്‍ത്ത് ഞങ്ങളുണ്ട് കൂടെ എന്ന് പറയുന്ന ഈയൊരു നിമിഷമുണ്ടല്ലോ.. അതെന്നെ സംബന്ധിച്ച് പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒന്നാണ്, ദിലീപ് പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ ദിലീപ് ജാമ്യത്തിലിറങ്ങിയിരിക്കുകയാണ്.

കേസില്‍ ഗൂഢാലോചനാക്കുറ്റം ചുമത്തി പ്രതിചേര്‍ക്കപ്പെട്ട ദിലീപ് മൂന്നു മാസത്തോളം ആലുവ സബ് ജയിലിലായിരുന്നു.

കേസിന്റെ വിചാരണ തുടരുകയാണ്. വിചാരണ പൂര്‍ത്തിയാക്കാന്‍ ആഗസ്റ്റില്‍ ആറ് മാസം കൂടി നീട്ടി നല്‍കിയിരുന്നു. മൂന്നാം തവണയാണ് കേസിന്റെ വിചാരണക്ക് സമയം നീട്ടി നല്‍കിയത്.

കേസില്‍ ഇതുവരെ 179 സാക്ഷികളെ വിസ്തരിച്ചിട്ടുണ്ട്. പ്രോസിക്യൂഷന്‍ ഹാജരാക്കിയ 199 രേഖകളും 124 വസ്തുതകളും പരിശോധിച്ചു. സിനിമ സെലിബ്രിറ്റികള്‍ ഉള്‍പ്പടെ 43 സാക്ഷികളെക്കൂടി വിസ്തരിക്കേണ്ടതുണ്ടെന്നും സ്‌പെഷ്യല്‍ ജഡ്ജി സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actor Dileep on actress attack case