Entertainment news
എന്ത് പൃഥ്വിരാജും ആസിഫ് അലിയും, മോഹന്‍ലാലിനെയും മമ്മൂട്ടിയേയും വെച്ച് സിനിമ ചെയ്യുന്ന അദ്ദേഹത്തിന് ഇത് വെറും കുട്ടിക്കളിയാണ്: പൃഥ്വിരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Dec 30, 03:19 pm
Friday, 30th December 2022, 8:49 pm

സംവിധായകന്‍ ഷാജി കൈലാസ് താന്‍ വിചാരിച്ച പോലെ ഒരാളല്ലെന്ന് ആസിഫ് അലി. അദ്ദേഹം സ്ട്രിക്റ്റായിരിക്കുമെന്നാണ് താന്‍ വിചാരിച്ചതെന്നും എന്നാല്‍ അങ്ങനെയൊന്നുമല്ലെന്നും ആസിഫ് പറഞ്ഞു.

ഷാജി കൈലാസിന്റെ സെറ്റിലെ അനുഭവങ്ങളെക്കുറിച്ച് റെഡ്. എഫ്. എമ്മിലെ അവതാരകന്‍ ചോദിച്ചപ്പോഴാണ് പൃഥ്വിരാജും ആസിഫും അദ്ദേഹത്തെക്കുറിച്ച് സംസാരിച്ചത്.

”ഷാജിയേട്ടന് എന്ത് പൃഥ്വിരാജും ആസിഫ് അലിയും മോഹന്‍ലാലിനെയും മമ്മൂട്ടിയേയും വെച്ച് സിനിമ ചെയ്യുന്ന അദ്ദേഹത്തിന് ഇത് വെറും കുട്ടിക്കളിയല്ലെ. ഷാജി സാര്‍ ശരിക്കും ഞാന്‍ വിചാരിച്ച ആളെയല്ല.

സീനിയറായിട്ടുള്ള നടന്മാരുടെ കൂടെ സിനിമ ചെയ്ത ആളാണ്. അതുകൊണ്ട് ഭയങ്കര സ്ട്രിക്റ്റായിരിക്കുമെന്നാണ് ഞാന്‍ വിചാരിച്ചത്. അദ്ദേഹത്തിന്റെ ലൊക്കേഷനില്‍ വരുമ്പോള്‍ പ്രിന്‍സിപ്പലിന്റെ മുമ്പിലിരിക്കുന്ന ഫീലായിരിക്കുമെന്നാണ് ഞാന്‍ വിചാരിച്ചത്. പക്ഷെ ഫസ്റ്റ് ഡേ സെറ്റില്‍ എത്തിയപ്പോള്‍ എന്റെ കവിളില്‍ പിടിച്ചിട്ട് മോനെ സുഖമാണോയെന്നാണ് ചോദിച്ചത്.

ഉച്ചക്ക് ലഞ്ചിന്റെ സമയമാകുമ്പോള്‍ മോനെ ഇന്ന് ചിക്കന്റെ ഒരു പുതിയ സാധനം വരുന്നുണ്ടെന്നാണ് അദ്ദേഹം പറയുക. ഭക്ഷണം തരാന്‍ അദ്ദേഹത്തിന്റെ ഭയങ്കര ഇഷ്ടമാണ്. അത് കഴിച്ചിട്ട് ദഹിക്കാന്‍ വരെ സമയം തരും. എന്നിട്ടെ ഷൂട്ടിങ്ങിന് വിളിക്കുകയുള്ളു,” ആസിഫ് അലി പറഞ്ഞു.

കടുവയുടെ വിജയത്തിനു ശേഷം ഷാജി കൈലാസും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് കാപ്പ. ജി.ആര്‍. ഇന്ദുഗോപന്റെ പ്രശസ്തമായ കഥയായ ശംഖുമുഖിയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആസിഫ് അലി, അപര്‍ണ ബാലമുരളി, അന്ന ബെന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍.

content highlight: actor asif ali about shaji kailas