'രഘുറാം രാജനായിരുന്നെങ്കില്‍ ഇങ്ങനെ പറയുമായിരുന്നോ'? അമിതാഭ് ബച്ചന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയ
national news
'രഘുറാം രാജനായിരുന്നെങ്കില്‍ ഇങ്ങനെ പറയുമായിരുന്നോ'? അമിതാഭ് ബച്ചന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 22nd January 2021, 4:43 pm

മുംബൈ: ഒരു ടിവി റിയാലിറ്റി ഷോയ്ക്കിടെ അന്താരാഷ്ട്ര നാണയനിധിയുടെ ചീഫ് ഇക്കണോമിസ്റ്റായ ഗീത ഗോപിനാഥിനെപ്പറ്റി ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന്‍ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ ട്വിറ്ററില്‍ രൂക്ഷവിമര്‍ശനമുയരുന്നു.

കോന്‍ ബനേഗാ ക്രോര്‍പതി പരിപാടിക്കിടെയാണ് ബച്ചന്റെ പ്രസ്താവന. മത്സരാര്‍ത്ഥിയോട് ചിത്രത്തില്‍ കാണുന്ന സാമ്പത്തിക വിദഗ്ധ ഏത് സംഘടനയുടെ ചീഫ് ഇക്കണോമിസ്റ്റെന്നായിരുന്നു ബച്ചന്റെ ചോദ്യം. ഗീത ഗോപിനാഥിന്റെ ചിത്രവും ചോദ്യത്തോടൊപ്പം നല്‍കിയിരുന്നു.

സ്‌ക്രീനില്‍ ഗീത ഗോപിനാഥിന്റെ ചിത്രം വന്നപ്പോള്‍ ബച്ചന്‍ നടത്തിയ പരാമര്‍ശമാണ് രൂക്ഷവിമര്‍ശനത്തിനിടയാക്കിയത്. ആ കുട്ടിയുടെ മുഖം വളരെ മനോഹരമാണ്. സാമ്പത്തിക രംഗത്ത് പ്രവര്‍ത്തിക്കുന്നുവെന്ന് പെട്ടെന്ന് ആരും പറയില്ല, എന്നായിരുന്നു ബച്ചന്‍ പറഞ്ഞത്.

 

ഈ പ്രസ്താവനയ്‌ക്കെതിരെയാണ് ട്വിറ്ററില്‍ നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്. ബച്ചന്റേത് സ്ത്രീവിരുദ്ധ പ്രസ്താവനയാണെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. ഗീത ഗോപിനാഥ് എന്ന വ്യക്തിയുടെ നേട്ടങ്ങള്‍ പറയാതെ അവരുടെ മുഖത്തെ സൗന്ദര്യം നോക്കി ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയത് ശരിയായില്ലെന്നും ട്വിറ്റര്‍ ഉപയോക്താക്കള്‍ പറഞ്ഞു.

രഘുറാം രാജനോ കൗശിക് ബസുവോ ആയിരുന്നു സ്‌ക്രീനിലെങ്കില്‍ ബച്ചന്‍ ഇത്തരം പ്രസ്താവന നടത്തുമായിരുന്നോ എന്നും ചിലര്‍ ചൂണ്ടിക്കാട്ടി.

അതേസമയം അമിതാഭ് ബച്ചന്‍ തന്നെക്കുറിച്ച് പറയുന്ന രംഗങ്ങള്‍ ഗീത ഗോപിനാഥ് ട്വിറ്ററില്‍ ഷെയര്‍ ചെയ്തിരുന്നു. താന്‍ ബച്ചന്റെ വലിയ ഫാനാണെന്നും ഇത് തനിക്ക് വളരെ സ്‌പെഷ്യലാണെന്നും പറഞ്ഞായിരുന്നു ഗീതയുടെ ട്വീറ്റ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Amithabh Bachan Antiwoman Comment Aganist Geetha Gopinath