താന്‍ പൊതുവെ പിശുക്കിയാണെന്ന് എല്ലാവരും പറയാറുണ്ടെന്നും ഇപ്പോഴും തന്റെ ഏറ്റവും നല്ലൊരു ക്വാളിറ്റി ആയാണ് അതിനെ കാണുന്നതെന്നും നടി അഭിരാമി. തന്റെ ചെറുപ്പത്തില്‍ കൂടെ അഭിനയിച്ചപ്പോള്‍ ഇനി കയ്യിലുള്ള കാശൊക്കെ സൂക്ഷിക്കണമെന്നും ചെറിയ കുട്ടിയാണെന്നുമൊക്കെ മമ്മൂട്ടി പറഞ്ഞു തന്നിരുന്നെന്നും അഭിരാമി പറയുന്നു. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
‘ഞാന്‍ മിഡില്‍ ക്ലാസ്സ് ഫാമിലിയില്‍ വളര്‍ന്ന കുട്ടിയാണ്. ഞാന്‍ യു.എസില്‍ പോയിട്ട് ലൈബ്രറിയില്‍ ജോലി ചെയ്തിട്ടുണ്ട്. അതായത് ബുക്ക്‌സ് റിട്ടേണ്‍ വരുമ്പോള്‍ അത് സ്‌കാന്‍ ചെയ്ത് തിരിച്ചു ഷെല്‍ഫില്‍ കൊണ്ടുപോയി വെക്കുന്ന ജോലി. പിന്നെ കിച്ചണില്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. അവിടെ കഫ്റ്റീരിയ പാത്രങ്ങളൊക്കെ ക്ലീന്‍ ചെയ്തു വെക്കണം.
അഡ്മിഷന്‍സ് ഓഫീസില്‍ ജോലി ചെയ്തിരുന്നു. പുതിയ സ്റ്റുഡന്റസ് വരുമ്പോള്‍ അവര്‍ക്ക് കോളേജ് ടൂര്‍ കൊടുക്കലായിരുന്നു എനിക്ക് ചെയ്യേണ്ട വര്‍ക്ക്. അവിടുന്ന് പിന്നെ പ്രൊമോഷനായി അവരെ ഇന്റര്‍വ്യൂ ചെയ്യാനുള്ള ജോലി വരെ കിട്ടിയിട്ടുണ്ട്.
നമുക്ക് എവിടെയൊക്കെ കുറച്ച് ക്രിയേറ്റീവായിട്ടോ കാശ് കിട്ടുന്ന രീതിയിലോ എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ, അതൊക്കെ നമ്മള്‍ ചെയ്യണം. സത്യം പറഞ്ഞാല്‍, എന്റെ പഠനം എത്രയും പെട്ടെന്ന് തീര്‍ത്തിട്ട് പൈസ സേവ് ചെയ്യണമെന്ന ഒരു ചിന്ത എനിക്കുണ്ടായിരുന്നു.
അത് കാരണം ഞാന്‍ സമ്മര്‍ ക്ലാസിന് പോയി, നാലുവര്‍ഷം കൊണ്ട് തീര്‍ക്കേണ്ട ക്ലാസ്സ് മൂന്നര വര്‍ഷം കൊണ്ട് തീര്‍ത്തു. അത് നമുക്ക് സേവ് ചെയ്തു തരുന്നത് ആയിരക്കണക്കിന് ഡോളറുകളാണ്.
ആ ഡോളറുകള്‍ നമ്മുടെ ഇന്ത്യന്‍ രൂപയില്‍ കണ്‍വേര്‍ട്ട് ചെയ്യുമ്പോഴേക്കും ഒരുപാട് രൂപയാകും. നമ്മുടെ പാരന്‍സിന് അധികം പ്രശ്‌നങ്ങള്‍ നല്‍കാന്‍ പാടില്ലെന്ന ചിന്തയായിരുന്നു എന്റെ മനസ്സില്‍ ഉണ്ടായിരുന്നത്.
മമ്മൂക്കയാണോ ഇതൊക്കെ പഠിപ്പിച്ചതെന്ന് ചോദിച്ചാല്‍, എന്റെ ചെറുപ്പത്തില്‍ കൂടെ അഭിനയിച്ചപ്പോള്‍ ഇനി കയ്യിലുള്ള കാശൊക്കെ സൂക്ഷിക്കണം ചെറിയ കുട്ടിയാണെന്നൊക്കെ മമ്മൂക്ക പറഞ്ഞു തന്നിരുന്നു.
പിന്നെ എന്റെ പാരന്‍സ് ബാങ്കില്‍ ജോലി ചെയ്യുന്നവരാണ്. അതുകൊണ്ട് അവരില്‍ നിന്നാകണം ഈ സേവിങ് മെന്റാലിറ്റി വന്നത്. ഞാന്‍ പൊതുവെ പിശുക്കിയാണെന്ന് എല്ലാവരും പറയാറുണ്ട്. ഇപ്പോഴും എന്റെ ഏറ്റവും നല്ലൊരു ക്വാളിറ്റി ആയാണ് ഞാന്‍ അതിനെ കാണുന്നത്. ആവശ്യമില്ലാത്ത കാര്യത്തിന് ഞാന്‍ ഒരു രൂപ പോലും ചെലവഴിക്കാറില്ല.
എങ്കിലും ഭക്ഷണത്തിന് വേണ്ടിയാണ് ഞാന്‍ പൈസ ചെലവഴിക്കുന്നത്. എനിക്ക് കഴിക്കാനും പാചകം ചെയ്യാനും ഭക്ഷണം വാങ്ങി കൊടുക്കാനും ഇഷ്ടമാണ്. ഭക്ഷണത്തിന് വേണ്ടി കാശ് മുടക്കുന്നതില്‍ പ്രശ്‌നമില്ല,’ അഭിരാമി പറയുന്നു.
Content Highlight: Abhirami Talks About Mammootty And Her Us Life