[share]
[]ന്യൂദല്‍ഹി: ആം ആദ്മി പാര്‍ട്ടി മാവോയിസത്തിന്റെ പുതിയ മുഖമാണെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് മുക്താര്‍ അബ്ബാസ് നഖ്‌വി.
ആം ആദ്മി പാര്‍ട്ടി ജനാധിപത്യത്തെ റാഞ്ചാനാണ് ശ്രമിക്കുന്നതെന്നും നഖ്‌വി ആരോപിച്ചു.
കഴിഞ്ഞ ദിവസം മൂന്ന് സംസ്ഥാനങ്ങളിലായി നടന്ന ആം ആദ്മി- ബി.ജെ.പി സംഘര്‍ഷത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു നഖ്‌വി.
ഇത്തരം നടപടികളുമായി മുന്നോട്ടു പോയാല്‍ സമാധാനപരമായ തിരഞ്ഞെടുപ്പ് അസാധ്യമാകുമെന്നും നഖ്‌വി അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ദിവസം ഗുജറാത്തിലെ കച്ചില്‍ ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറും ദല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനും കൂട്ടര്‍ക്കുമെതിരെ ആക്രമണം നടന്നതിനെ തുടര്‍ന്നാണ് വിവിധയിടങ്ങളില്‍ ആം ആദ്മി- ബി.ജെ.പി സംഘര്‍ഷം ഉടലെടുത്തത്.
പഠാനില്‍ അനുമതിയില്ലാതെ റോഡ്‌ഷോ നടത്തിയതിന് കെജ്‌രിവാളിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അവിടെ നിന്ന് തിരിച്ചു വരുന്ന വഴിയാണ് അക്രമം നടന്നത്. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ കെജ്‌രിവാള്‍ മാപ്പപേക്ഷിച്ചിരുന്നു.
ഇതിനിടെ ആം ആദ്മി പാര്‍ട്ടി നേതാവ് മനീഷ് സിസോദിയയുടെ കാര്‍ ആക്രമിയക്കപ്പെട്ടതായും വാര്‍ത്ത വന്നിരുന്നു.