കോഴിക്കോട്: തിക്കോടി പഞ്ചായത്ത് ഓഫീസിന് മുന്നില്‍ യുവാവ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച യുവതി മരിച്ചു. തിക്കോടി പഞ്ചായത്ത് ഓഫീസിലെ പ്ലാനിങ് വിഭാഗം പ്രൊജക്ട് അസി. തസ്തികയില്‍ താല്‍ക്കാലിക ജീവനക്കാരിയായ കൃഷ്ണപ്രിയയാണ് മരിച്ചത്. മൂന്ന് ദിവസം മുന്‍പാണ് കൃഷ്ണപ്രിയ തിക്കോടി പഞ്ചായത്ത് ഓഫീസില്‍ ജോലിയില്‍ പ്രവേശിച്ചത്.
യുവതിയെ തീകൊളുത്തിയതിന് പിന്നാലെ സ്വയം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണ്. തിക്കോടി വലിയ മഠത്തില്‍ നന്ദു എന്ന നന്ദുലാല്‍ ആണ് തീകൊളുത്തിയത്.
വെള്ളിയാഴ്ച രാവിലെ 10.15 ന് തിക്കോടി പഞ്ചായത്ത് ഓഫീസിന് മുന്നില്‍വെച്ചായിരുന്നു സംഭവം. ഓഫീസ് പരിസരത്ത് കാത്ത് നില്‍ക്കുകയായിരുന്ന യുവാവ് യുവതിയുടെ ശരീരത്തിലേക്ക് പെട്രോള്‍ ഒഴിക്കുകയായിരുന്നു. ഇതിനുപിന്നാലെ സ്വന്തം ശരീരത്തിലും പെട്രോള്‍ ഒഴിച്ച് യുവാവ് തീകൊളുത്തുകയായിരുന്നു.