മുരളി കിഷോറിന്റെ സംവിധാനത്തിലൊരുങ്ങിയ തെലുങ്ക് ചിത്രം വിനരോ ഭാഗ്യം വിഷ്ണു കഥ കഴിഞ്ഞ ഫെബ്രുവരി 18നാണ് റിലീസ് ചെയ്തത്. കിരണ്‍ അബ്ബാവരം നായകനായ ചിത്രത്തില്‍ കാശ്മീര പര്‍ദേശിയാണ് നായികയായത്. മുരളി ശര്‍മ, പമ്മി സായ്, ശുഭലേഖ സുധാകര്‍, പ്രവീണ്‍, കൃഷ്ണ പെനുമര്‍ത്തി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ചിത്രത്തിലെ ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. തെന്നിന്ത്യന്‍ താരങ്ങളുടെ ഹിറ്റ് ഗാനങ്ങളുടെ സ്പൂഫ് ചെയ്യുന്ന മുരളി ശര്‍മയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
അല വൈകുണ്ഡപുരമലോ എന്ന ചിത്രത്തിലെ ബുട്ട ബൊമ്മ, തിരുച്ചിത്രമ്പലത്തിലെ മേഘം കറുക്കാത, ബാലയ്യ ചിത്രം അഘണ്ഡയിലെ ജയ് ബാലയ്യ എന്നീ പാട്ടുകളിലെ താരങ്ങളുടെ പ്രശസ്തമായ സ്റ്റെപ്പുകളാണ് വിനരോ ഭാഗ്യം വിഷ്ണു കഥ എന്ന ചിത്രത്തില്‍ മുരളി ശര്‍മ സ്പൂഫടിച്ചിരിക്കുന്നത്.
View this post on Instagram
തിയേറ്ററില്‍ ഈ രംഗം വരുമ്പോള്‍ പൊട്ടിച്ചിരിക്കുന്നതും വീഡിയോയില്‍ കാണാം. വീഡിയോ എന്തായാലും സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്.
Content Highlight: A video of Murali Sharma spoofing South Indian stars’ hit songs