Advertisement
Kerala News
എ.പി അബ്ദുള്ളകുട്ടിയുടെ സഹോദരന്‍ തോറ്റു; ബി.ജെ.പിയ്ക്ക് ലഭിച്ചത് വെറും 20 വോട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Dec 16, 11:30 am
Wednesday, 16th December 2020, 5:00 pm

കണ്ണൂര്‍: ബി.ജെ.പിയ്ക്കായി മത്സരിച്ച പാര്‍ട്ടിയുടെ ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളകുട്ടിയുടെ സഹോദരന്‍ തോറ്റു. എ.പി ഷറഫുദ്ദിനാണ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.

അബ്ദുള്ളക്കുട്ടിയുടെ ജന്മനാടായ നാറാത്ത് പഞ്ചായത്തിലെ 17-ാം വാര്‍ഡില്‍ നിന്നായിരുന്നു ഇദ്ദേഹം പരാജയമേറ്റുവാങ്ങിയത്. കേവലം 20 വോട്ടുകള്‍ മാത്രമാണ് ഷറഫുദ്ദിന് ലഭിച്ചത്.

മുസ്‌ലിം ലീഗിന്റ സൈഫുദ്ദിന്‍ നാറാത്ത് 677 വോട്ടുകളുമായി വിജയം നേടി. എസ്.ഡി.പി.ഐയാണ് രണ്ടാം സ്ഥാനത്ത്. 318 വോട്ടാണ് എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥിയ്ക്ക് ലഭിച്ചത്. 125 വോട്ട് ലഭിച്ച സി.പി.ഐ.എം മൂന്നാം സ്ഥാനത്താണ്.

ബി.ജെ.പിയും എന്‍.ഡി.എയും ന്യൂനപക്ഷ വിരുദ്ധപാര്‍ട്ടികളാണെന്ന കോണ്‍ഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും പ്രചരണങ്ങള്‍ക്ക് മറുപടി നല്‍കാനാണ് താന്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തീരുമാനിച്ചതെന്ന് ഷറഫുദ്ദീന്‍ നേരത്തേ പറഞ്ഞിരുന്നു.

അതേസമയം കൊവിഡ് കാലത്തെ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ സമ്മതിദാനാവകാശം വിനിയോഗിച്ചത് 2 കോടി പത്ത് ലക്ഷത്തോളം വോട്ടര്‍മാരാണ്. 74899 സ്ഥാനാര്‍ത്ഥികളാണ് മത്സരത്തിനിറങ്ങിയത്. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ ഉള്ളത്. കുറവ് വയനാട് ജില്ലയിലാണ്.

941 ഗ്രാമപഞ്ചായത്തുകളുടെയും 152 ബ്ലോക്ക് പഞ്ചായത്തുകളുടെയും 14 ജില്ലാ പഞ്ചായത്തുകളുടെയും 86 മുനിസിപ്പാലിറ്റികളുടെയും 6 കോര്‍പ്പറേഷനുകളുടെയും വിധിയറിയാനാണ് കേരളം കാത്തിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: A.P Abdullakutty’s Brother Defeated