കൊല്‍ക്കത്ത: കേന്ദ്ര ആഭ്യന്തര മന്ത്രിയും മുന്‍ ബി.ജെ.പി ദേശീയ അദ്ധ്യക്ഷനുമായ അമിത്ഷാ പങ്കെടുത്ത ബി.ജെ.പിയില്‍ തോക്കുമായെത്തിയ മുന്‍ ജവാനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഷാഹിദ് മിനാറില്‍ നടന്ന റാലിയിലേക്കാണ് ഇയാള്‍ എത്തിയത്.
ബി.ജെ.പി പ്രവര്‍ത്തകരുടെ വരിയില്‍ നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സുരക്ഷ പരിശോധന നടത്തവേയാണ് ഇയാളുടെ അരയില്‍ തോക്ക് കണ്ടെത്തിയത്. എന്തിന് വേണ്ടിയാണ് ഇയാള്‍ തോക്കുമായി എത്തിയതെന്ന് വ്യക്തമല്ല.