'' ഞാനൊരു മോശം നടനും സംവിധായകനുമായിരിക്കാം അതുകൊണ്ടാവാം ഒഴിവാക്കിയത്''; താരങ്ങളുടെ ഒത്തു ചേരലില്‍ നിന്ന് ഒഴിവാക്കിയതില്‍ പ്രതികരിച്ച് പ്രതാപ് പോത്തന്‍
എണ്‍പതുകളില്‍ സിനിമയില്‍ എത്തിയ താരങ്ങളുടെ ഒത്തുചേരലില്‍ തന്നെ ക്ഷണിച്ചില്ലെന്ന് പ്രതാപ് പോത്തന്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രതാപ് പോത്തന്‍ ഇക്കാര്യം പറഞ്ഞത്.
ഞാന്‍ ഒരു മോശം സംവിധായകനും നടനുമായിരിക്കാം അതുകൊണ്ട് അവര്‍ അവരുടെ ഒത്തുകൂടലില്‍ എന്നെ ക്ഷണിച്ചില്ല. ഞാന്‍ ദു:ഖിതനാണ്.പ്രതാപ് പോത്തന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
പ്രതാപ് പോത്തന്റെ പോസ്റ്റിന് താഴെ ബാബു ആന്റണി അദ്ദേഹത്തെ പിന്തുണച്ചുകൊണ്ട് കമന്റ് ചെയ്തിട്ടുണ്ട്.
”അവര്‍ ആരാണെന്ന് എനിക്കറിയില്ല! … അവഗണിക്കുക .. നിങ്ങള്‍ ഇന്നത്തെ അവസ്ഥയിലേക്ക് എത്തുന്നതില്‍ അവര്‍ സംഭാവന നല്‍കിയിട്ടില്ല .. നിങ്ങള്‍ ഒരു നല്ല സംവിധായകനും നടനുമാണ് ”.
ബാബു ആന്റണിയുടെ കമന്റ് ഇങ്ങനെയാണ്
ചിലര്‍ നിങ്ങളെ ഇഷ്ടപ്പെട്ടേക്കാം, ചിലര്‍ നിങ്ങളെ വെറുത്തേക്കാം … പക്ഷേ ജീവിതം മുന്നോട്ട് പോകും എന്നു പറഞ്ഞുകൊണ്ടാണ് പ്രതാപ് പോത്തന്‍ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഇത്തവണ തെലുങ്ക് മെഗാസ്റ്റാര്‍ ചിരംജീവിയുടെ വീട്ടിലാണ് താരങ്ങള്‍ ഒത്തുചേര്‍ന്നത്. കറുപ്പും ഗോള്‍ഡന്‍ കളറുമായിരുന്നു ഈ പ്രാവശ്യത്തെ റീ യൂണിയന്റെ കളര്‍ ഡ്രസ് കോഡ്. ക്ലാസ് ഓഫ് 80’സ് എന്നാണ് ഇത്തവണത്തെ കൂട്ടായ്മയുടെ പേര്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
മോഹന്‍ലാല്‍, ജയറാം, ശോഭന, രേവതി, സുഹാസിനി, രാധിക ശരത്കുമാര്‍, ചിരംജീവി, നാഗാര്‍ജുന, അമല, അംബിക, വെങ്കിടേഷ്, ബാലകൃഷ്ണ, രമേശ് അരവിന്ദ്, സുമന്‍, ഖുഷ്ബൂ, മേനക,സരിത, ഭാഗ്യരാജ്, ജയപ്രഭ, ലിസി, സുമലത, ജാക്കി ഷറോഫ്, നദിയ മൊയ്ദു, റഹ്മാന്‍ തുടങ്ങി നാല്‍പ്പതോളം താരങ്ങള്‍ ഈ വര്‍ഷത്തെ കൂട്ടായ്മക്ക് എത്തിച്ചേര്‍ന്നു.