എറണാകുളം: സംസ്ഥാനത്ത് കള്ളനോട്ട് വ്യാപകമാകുന്നു. 50000 രൂപയുടെ ഒറിജിനല്‍ നോട്ട് നല്‍കിയാല്‍ ഒരു ലക്ഷം രൂപയുടെ വ്യാജ നോട്ടുകള്‍ വരെ നല്‍കുന്ന കണ്ണികള്‍ കേരളത്തില്‍ സുലഭമാണെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മാതൃഭൂമി ന്യൂസിന്റെ ഒളികണ്ണിലാണ് സംസ്ഥാനത്തെ കള്ളനോട്ട് വ്യാപനത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട്.
500 ന്റേയും 2000 ത്തിന്റേയും നോട്ടുകള്‍ ഇവര്‍ വിതരണം ചെയ്യുന്നുണ്ട്. കള്ളനോട്ട് എത്ര വേണമെങ്കിലും നല്‍കാമെന്നാണ് വിതരണക്കാര്‍ പറയുന്നത്. ഇത്രയും നോട്ടുകള്‍ എവിടുന്നാണ് കിട്ടുന്നതെന്ന റിപ്പോര്‍ട്ടറുടെ ചോദ്യത്തിന് അപ്പം തിന്നാല്‍ പോരേ കുഴിയെണ്ണണോയെന്നാണ് വിതരണക്കാരന്റെ ചോദ്യം.
Dont Miss ബൈക്ക് യാത്രികന്‍ നടുറോഡില്‍ കത്തിയെരിയുമ്പോള്‍ വീഡിയോ എടുത്ത് രസിച്ച് നാട്ടുകാര്‍
നോട്ട് ബാങ്കില്‍ കൊടുക്കരുതെന്നും ബാങ്കില്‍ കൊടുത്താല്‍ അവര്‍ അത് പിടിക്കുമെന്നും വിതരണക്കാര്‍ പറയുന്നു. വിതരണം ചെയ്യുന്നത് റിസ്‌കാണെന്നും എങ്കിലും കണ്ടുപിടിക്കാന്‍ പ്രയാസമാണെന്നും വിതരണക്കാര്‍ തന്നെ സമ്മതിക്കുന്നുണ്ട്. റിയല്‍ എസ്റ്റേറ്റ് കുഴല്‍പ്പണം എന്നീ മേഖലകളില്‍ ഇത് വ്യാപകമാണെന്ന് വിതരണക്കാര്‍ തന്നെ സമ്മതിക്കുന്നുണ്ട്.
അതേസമയം ബാങ്കുകളില്‍ പുതിയ കള്ളനോട്ട് കണ്ടുപിടിക്കാനുള്ള സംവിധാനം കുറവായതുകൊണ്ട് തന്നെ ഇത് കണ്ടുപിടിക്കാനുള്ള സാധ്യതയും കുറവാണെന്നതാണ് യാഥാര്‍ത്ഥ്യം.