അരുണാചല്‍ പ്രദേശ്: ഇന്ത്യ ചൈന അതിര്‍ത്തിയില്‍ കാണാതായ അഞ്ച് ഇന്ത്യന്‍ യുവാക്കളെ ചൈനീസ് സൈന്യം തിരികെ നല്‍കി. അരുണാചല്‍ പ്രദേശിലെ അതിര്‍ത്തി ഗ്രാമത്തില്‍ നിന്ന് ഈമാസം ആദ്യം കാണാതായ യുവാക്കളെയാണ് ചൈനീസ് പീപ്പിള്‍ ലിബറേഷന്‍ ആര്‍മി തിരികെ നല്‍കിയത്.
അരുണാചലിലെ കിബിത്തു ബോര്‍ഡറിന് സമീപത്തുവെച്ചാണ് കൈമാറ്റം നടന്നത്. ഇന്ത്യന്‍ യുവാക്കളെ കൈമാറ്റം ചെയ്യാമെന്ന് പീപ്പിള്‍ ലിബറേഷന്‍ ആര്‍മി അറിയിച്ചുവെന്ന് ആദ്യന്തരസഹമന്ത്രി കിരണ്‍ റിജിജു വെള്ളിയാഴ്ച ട്വീറ്റ് ചെയ്തിരുന്നു.
കാണാതായ യുവാക്കള്‍ വേട്ടക്കാരാണെന്നാണ് ചൈനീസ് സൈന്യത്തിന്റെ ഭാഷ്യം. എന്നാല്‍ യുവാക്കള്‍ ചുമട്ടുതൊഴിലാളികളാണെന്ന് അവരുടെ കുടുബാംഗങ്ങളും പ്രദേശവാസികളും പറഞ്ഞു.
കാണാതായ ഇന്ത്യക്കാരെ സെപ്തംബര്‍ എട്ടിനാണ് ചൈനീസ് സൈന്യം രാജ്യത്ത് കണ്ടതായി റിപ്പോര്‍ട്ട് ചെയ്തത്. സൈന്യവും ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസും പട്രോളിങ്ങ് സമയത്ത് പ്രദേശവാസികളെ ചുമട്ടുതൊഴിലാളികളായും ഗൈഡുകളായും ഉപയോഗിക്കാറുണ്ട്.
ഇന്ത്യ ചൈന അതിര്‍ത്തി പ്രദേശങ്ങളിലാണ് കൂടുതലായും ചുമട്ടുതൊഴിലാളികളെ ആവശ്യം വന്നിരുന്നത്. വിലപിടിപ്പേറിയ ഗംബ എന്ന മരുന്നുശേഖരണത്തിനും മാനുകളെ വേട്ടയാടാനും യുവാക്കള്‍ പോവാറുണ്ടെന്നാണ് ചൈനീസ് സൈന്യം ആരോപിക്കുന്നത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക