Sports News
ആദ്യ സിക്‌സ് കൊണ്ടെത്തിച്ചത് 1000 സിക്‌സറിലേക്ക്; 2024 ഐ.പി.എല്ലില്‍ ക്രുണാലിന്റെ കൈയ്യൊപ്പ്!
സ്പോര്‍ട്സ് ഡെസ്‌ക്
2024 May 08, 03:34 pm
Wednesday, 8th May 2024, 9:04 pm

ഐ.പി.എല്ലില്‍ സണ്‍ റൈസേഴ്‌സ് ഹൈദരബാദും ലഖ്‌നൗ സൂപ്പര്‍ ജെയ്ന്റ്‌സും തമ്മില്‍ ഏറ്റുമുട്ടിക്കൊണ്ടിക്കുകയാണ്. ഹൈദരബാദിന്റെ സ്വന്തം തട്ടകമായ ഉപ്പലിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ ടോസ് നേടിയ ലഖ്‌നൗ ബാറ്റിങ് തകര്‍ച്ചയിലാണ്.

ആദ്യം ക്വിന്റണ്‍ ഡി കോക്കിനെ മൂന്നാം ഓവറില്‍ ഭുവനേശ്വര്‍ കുമാര്‍ തിരിച്ചയക്കുകയായിരുന്നു. വെറും രണ്ട് റണ്‍സ് മാത്രം നേടിയാണ് ഡി കോക്ക് പുറത്തായത്. ലെഗ് ലൈനില്‍ വന്ന ഒരു ബൗണ്‍സര്‍ സിക്‌സറിന് വഴിയൊരുക്കുമെന്ന് വിചാരിച്ചെങ്കിലും നിതീഷ് കുമാര്‍ റെഡ്ഡിയുടെ തകര്‍പ്പന്‍ ക്യാച്ചാണ് ഹൈദരബാദിന് ആദ്യ വിക്കറ്റ് നേടിക്കൊടുത്തത്.

ശേഷം ഇറങ്ങിയ മാര്‍ക്കസ് സ്റ്റോയിനിസ് സന്‍വീര്‍ സിങ്ങിന്റെ തകര്‍പ്പന്‍ ക്യാച്ചിലൂടെ പുറത്തായത്. ഭുവി എറഞ്ഞ ഓവറിലാണ് സ്‌റ്റോയിനിസ് വെറും രണ്ട് റണ്‍സിന് കൂടാരം കയറിയത്. ഇതോടെ രണ്ട് വലിയ വിക്കറ്റുകളാണ് ലഖ്‌നൗവിന് നഷ്ടപ്പെട്ടത്. എന്നാല്‍ അതികം വൈകാതെ ക്യാപ്റ്റന്‍ രാഹുലും (29) ക്രുണാലും (24) പുറത്തായി ടീമിനെ നിരാശയിലാക്കി.

രണ്ട് സിക്‌സര്‍ അടക്കമാണ് ക്രുണാല്‍ ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടുപോയത്. ഉനദ്കട്ടിന്റെ ആദ്യ ഓവറില്‍ താരം ആദ്യ സിക്‌സര്‍ പറത്തിയിരുന്നു. ഇതോടെ ഒരു നേട്ടം താരം സ്വന്തമാക്കിയിരിക്കുകയാണ്. 2024 ഐ.പി.എല്ലില്‍ 1000 സിക്‌സര്‍ പൂര്‍ത്തിയാക്കാനാണ് താരം നേടിയ സിക്‌സറിലൂടെ സാധിച്ചത്.

നിലവില്‍ മത്സരം തുടരുമ്പോള്‍ 15.2 ഓവര്‍ എന്ന നിലയില്‍ 108 റണ്‍സിന് നാല് വിക്കറ്റ് നഷ്ടത്തിലാണ് ലഖ്‌നൗ. ആയുഷ് ബധോണി 23 റണ്‍സും നിക്കോളാസ് പൂരന്‍ 25 റണ്‍സും നേടി ക്രീസില്‍ തുടരുന്നുണ്ട്.

ലഖ്‌നൗ പ്ലെയിങ് ഇലവന്‍: ക്വിന്റണ്‍ ഡി കോക്ക്, കെ.എല്‍. രാഹുല്‍, മാര്‍ക്കസ് സ്റ്റോയിനിസ്, ദീപക് ഹൂഡ, നിക്കോളാസ് പൂരന്‍, ആയുഷ് ബധോണി, ക്രുണാല്‍ പാണ്ഡ്യ, കൃഷ്ണപ്പ ഗൗതം, യാഷ് താക്കൂര്‍, രവി ബിഷ്‌ണോയ്, നവീന്‍ ഉല്‍ ഹഖ്

ഹൈദരാബാദ് പ്ലെയിങ് ഇലവന്‍: ട്രാവിസ് ഹെഡ്, നിതീഷ് കുമാര്‍ റെഡ്ഡി, ഹെന്റിച്ച് ക്ലാസന്‍, അബ്ദുല്‍ സമദ്, ഷഹബാസ് അഹമ്മദ്, സന്‍വീര്‍ സിങ്, പാറ്റ് കമിന്‍സ്, ഭുവനേശ്വര്‍ കുമാര്‍, ജയദേവ് ഉനത്കട്, വിജയകാന്ത് വിയസ്‌കാന്ത്, ടി. നടരാജന്‍

 

Content Highlight: 1000 Sixes In 2024 IPL Season