തിരുവന്തപുരം: ജിജി തോംസണെ കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി തെരഞ്ഞെടുത്തു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് അദ്ദേഹത്തെ തെരഞ്ഞെടുത്തത്. ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് ഇ.കെ ഭരത് ഭൂഷണ്‍ വിരമിക്കുന്ന ഒഴിവിലേക്കാണ് ജിജി തോംസണെ നിയമിക്കുന്നത്.
പാമോലിന്‍ കേസില്‍ പ്രതിസ്ഥാനത്തുള്ളയാളാണ് ജിജി തോംസണ്‍. അഞ്ചാം പ്രതിയാണ് അദ്ദേഹം. ഇക്കാര്യം ഉന്നയിച്ച് പ്രതപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ജിജി തോംസണിനെതിരെ രംഗത്ത് വന്നിരുന്നു. അദ്ദേഹത്തെ ചീഫ് സെക്രട്ടറി ആക്കരുതെന്നായിരുന്നു വി.എസിന്റെ ആവശ്യം. അഴിമതി ആരോപണ വിധേയനായ ഓഫീസറെ സ്ഥാനകയറ്റത്തിന് പരിഗണിക്കാന്‍ പാടില്ലെന്ന സുപ്രീംകോടതി നിര്‍ദ്ദേശം അവഗണിച്ചാണ് ജിജി തോംസണെ ചീഫ് സെക്രട്ടറിയായി നിയമിക്കുന്നത്.
ജിജി തോമസണ്‍ ചീഫ് സെക്രട്ടറിയാകുമെന്ന സൂചനകള്‍ മുമ്പെ ഉണ്ടായിരുന്നു. എന്നാല്‍ പാമോലിന്‍ കേസും പ്രതിപക്ഷ നേതാവിന്റെ എതിര്‍പ്പും ഇതിന് തടസമായേക്കുമെന്ന ആശങ്കയും ഭരണ പക്ഷകത്തിന് ഉണ്ടായിരുന്നു. ജിജി സാംസണെ ചീഫ് സെക്രട്ടറിയാക്കുന്നതിലായിരുന്നു ഭൂരിഭാഗം മന്ത്രിമാര്‍ക്കും മന്ത്രിസഭയ്ക്കും താല്‍പര്യം.
ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് ശനിയാഴ്ചയാണ് ഭരത് ഭൂഷണ്‍ സ്ഥാനമൊഴിയുന്നത്. അന്ന് തന്നെ ജിജി തോംസണ്‍ സ്ഥാനമേല്‍ക്കും. വി.കെ മെഹന്തി, കെ.എം എബ്രഹാം എന്നിവരെ ഈ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും പിന്നീട് ജിജി തോംസണെ തന്നെ തെരഞ്ഞെടുക്കുകയായിരുന്നു.