എം.വി. രാഘവന്‍ ആശുപത്രി വിട്ടു
Kerala
എം.വി. രാഘവന്‍ ആശുപത്രി വിട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 23rd October 2013, 6:27 pm

[]കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന സി.എം.പി ജനറല്‍ സെക്രട്ടറി എം.വി രാഘവന്‍ ആശുപത്രി വിട്ടു. ആരോഗ്യനില വീണ്ടെടുത്തുവെന്ന്  ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് എം.വി.ആര്‍ വീട്ടിലേക്ക് മടങ്ങിയത്.

അമിത രക്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന്് കഴിഞ്ഞ മാസം പതിനേഴിനാണ് എം.വി രാഘവനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നേരിയ തോതില്‍ ഹൃദയാഘാതവും ആമാശയത്തിലേക്ക് രക്തസ്രാവവുമുണ്ടായിരുന്നു. പിന്നീട് എം.വി.ആറിന് ന്യൂമോണിയ പിടിപെട്ടതായി ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു.

പാര്‍ക്കിന്‍സണ്‍ രോഗവും എം.വി.ആറിനെ അലട്ടുന്നുണ്ട്. പ്രായാധിക്യവും രോഗബാധയും കാരണം രണ്ട് വര്‍ഷത്തോളമായി എം.വി.ആര്‍. സജീവ രാഷ്്രടീയത്തില്‍നിന്നു വിട്ടുനില്‍ക്കുകയാണ്.